സംഭവം കളറാ.. തൊട്ടാൽ പണികിട്ടും; അപൂർവയിനം മീനിനെ സിഎംഎഫ്ആർഐ ഗവേഷകർ കണ്ടെത്തി

നിമിഷങ്ങൾക്കുള്ളിൽ നിറം മാറാൻ കഴിയുന്ന അപൂർവയിനം മീനിനെ സിഎംഎഫ്ആർഐയിലെ ഗവേഷകർ കണ്ടെത്തി. സ്‌കോർപിയോൺ മത്സ്യ വിഭാഗത്തിൽപ്പെട്ട  ‘ബാൻഡ്‌ടെയിൽ സ്‌കോർപിയോൺ’ മീനിനെയാണ് തമിഴ്‌നാട്ടിലെ സേതുകരൈ തീരത്തുനിന്ന് കണ്ടെത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ഈ മീനിനെ ജീവനോടെ ലഭിക്കുന്നത്.
നട്ടെല്ലിൽ ശക്തിയേറിയ വിഷമുള്ളതിനാലാണ്‌ സ്‌കോർപിയോൺ മീൻ എന്ന് വിളിക്കുന്നത്. ഇവയെ സ്പർശിക്കുന്നതും അടുത്തു പെരുമാറുന്നതും അപകടകരമാണ്.

കടൽപ്പുല്ലുകളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി കടലിനടിയിലൂടെയുള്ള സഞ്ചാരത്തിനിടെയാണ്‌ മത്സ്യത്തെ കണ്ടെടുത്തത്.  ഇരകളെ പിടിക്കുന്നതിനും ശത്രുക്കളിൽനിന്ന് രക്ഷനേടാനുമാണ് ഇവ നിറം മാറുന്നത്. രാത്രിയാണ് ഇവ ഇരതേടുന്നത്. ഇര തൊട്ടടുത്ത് വരുന്നതുവരെ കടലിന്റെ അടിത്തട്ടിൽ ചലനമില്ലാതെ കിടക്കും. അടുത്തെത്തിയാൽ മിന്നൽവേഗത്തിൽ അകത്താക്കും. കാഴ്ചശക്തികൊണ്ടല്ല വശങ്ങളിലുള്ള പ്രത്യേക സെൻസറുകളിലൂടെയാണ് ഇവ ഇരതേടുന്നത്. സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ. ആർ ജയഭാസ്‌കരന്റെ നേതൃത്വിലുള്ള ഗവേഷകസംഘമാണ് മീനിനെ കണ്ടെത്തിയത്.

Share this news

Leave a Reply

%d bloggers like this: