ഡബ്ലിൻ മൃഗശാല തുറക്കും: സന്ദർശനം ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോൾ പാലിച്ച്

ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച് നാളെ മുതൽ ഡബ്ലിൻ മൃഗശാല പൊതുജനങ്ങൾക്കായി തുറക്കുമെന്ന് മൃഗശാല ഉദ്യോഗസ്ഥർ അറിയിച്ചു. സന്ദർശകർക്കുള്ള ടിക്കറ്റുകൾ മൃഗശാലയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യണം. ടിക്കറ്റുകൾ മൃഗശാല കൗണ്ടറുകളിൽ നിന്നും വിൽക്കില്ല.

സന്ദർശന സമയം രണ്ട് സെഷനുകളായി തിരിക്കും. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം അനുവദിക്കുക. രാവിലെ 9.30 മുതൽ ഉച്ചക്ക് 1 വരെയും, ഉച്ചകഴിഞ്ഞ് 2 മുതൽ വൈകുന്നേരം 5.30 വരെയും മാത്രമേ പ്രവേശനം അനുവദിക്കൂ. പരമാവധി 500 ആളുകളെ മാത്രമേ ഒരേ സമയം മൃഗശാലയിൽ പ്രവേശിപ്പിക്കൂ.

ഹാൻഡ് സാനിറ്റൈസർ, ശാരീരിക അകലം, കൈ-ശുചിത്വം, ചുമ/തുമ്മൽ തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു മാത്രമേ സന്ദർശനം അനുവദിക്കൂ. മൃഗശാലയിലെ ക്ലീനിംഗ് വർധിപ്പിക്കും. എല്ലാ ഉദ്യോഗസ്ഥർക്കും PPE കിറ്റുകൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകി.

ജീവനക്കാരുടെയും സന്ദർശകരുടെയും ആരോഗ്യവും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുമെന്നും മൃഗസംരക്ഷണ നടപടികളെല്ലാംതന്നെ കർശനമായി പാലിക്കുമെന്നും ഡബ്ലിൻ മൃഗശാല ഡയറക്ടർ ലിയോ ഓസ്റ്റർ‌വെഗൽ പറഞ്ഞു.

പ്രതേക മൃഗസംരക്ഷണ കേന്ദ്രങ്ങൾ‌, ചില്ലറ വിൽ‌പന യൂണിറ്റുകൾ‌, കളിസ്ഥലങ്ങൾ‌ തുടങ്ങിയവ അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ല.
ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും മൃഗശാല സന്ദർശനത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ലഭിക്കുന്നതിനും www.dublinzoo.ie എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this news

Leave a Reply

%d bloggers like this: