കോവിഡ്-19: അയർലണ്ടിൽ രോഗബാധിതരുടെ എണ്ണം 25,000 കടന്നു

അയർലണ്ടിൽ കോവിഡ് -19 ബാധിച്ചവരുടെ എണ്ണം 25,062 ആയി. കഴിഞ്ഞ ദിവസം 77 പുതിയ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്തതോടെയാണ് രോഗബാധിതരുടെ എണ്ണം 25,000 കടന്നത്. രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചതായി നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം അറിയിച്ചു.

സാമൂഹിക-സാമ്പത്തിക മേഖലകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തുടങ്ങിയ ഈ സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ചീഫ് മെഡിക്കൽ ഓഫീസർ ടോണി ഹോളോഹാൻ പറഞ്ഞു.

ബ്രിട്ടനിലെ സ്കൂളുകൾ ഭാഗികമായി ഇന്ന് മുതൽ തുറന്നു. രോഗവ്യാപനത്തിന്റെ തോത് നിയന്ത്രണത്തിലായാൽ ജൂലൈ 20 മുതൽ വടക്കൻ അയർലണ്ടിലെ ഹോട്ടലുകൾ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റോൺമോണ്ട് സാമ്പത്തിക മന്ത്രി ഡിയാൻ ഡോഡ്സ് പറഞ്ഞു.

കോവിഡ് -19 നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് മുന്നോടിയായി ഡബ്ലിനിലെ ടോയ്‌ലറ്റുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ പരിശോധിക്കും.

Share this news

Leave a Reply

%d bloggers like this: