ലോക്ക്ഡൗൺ മൂലം ഇന്ത്യയിൽ കുടുങ്ങിയ 55 ആരോഗ്യ പ്രവർത്തകർ അയർലണ്ടിൽ തിരിച്ചെത്തി

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ സ്വദേശത്തേക്ക് തിരിച്ച് കൊണ്ടുപോകുന്ന വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനത്തിൽ 55 ഓളം ആരോഗ്യ പ്രവർത്തകർ ചൊവ്വാഴ്ച ഇന്ത്യയിൽ നിന്ന് അയർലണ്ടിലെത്തി. ഇവർ ന്യൂഡൽഹിയിൽ നിന്നും തിരിച്ച് ചൊവ്വാഴ്ച വൈകുന്നേരം ഡബ്ലിൻ വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽ എത്തി. ചുമതലകൾ ആരംഭിക്കുന്നതിനുമുമ്പ് 14 ദിവസത്തെ കോറൻറ്റയിൻ നടപടിക്ക് വിധേയമാകും.

ഇന്ത്യയിൽ നിന്ന് ഡബ്ലിൻ വിമാനത്താവളത്തിലെത്തിയ ആരോഗ്യ സംരക്ഷണ വിദഗ്ധരിൽ ഒരാളാണ് തമിഴ്‌നാട്ടിൽ നിന്നുള്ള ഫാർമസിസ്റ്റ് കൃഷ്ണ പ്രിയ കൊടുമാട് വെങ്കിട്ടരാമൻ.

ഫെബ്രുവരിയിൽ അയർലണ്ടിൽ മുഴുവൻ സമയ ജോലി നേടിയ ആളാണ് കൃഷ്ണ പ്രിയ. സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പ് രണ്ടാഴ്ചത്തേക്ക് കുടുംബത്തെ കാണാൻ അവർ ഇന്ത്യയിലക്ക് പോയി. പക്ഷേ കോവിഡ് 19 കാരണം രണ്ട് മാസത്തിലേറെ ഇന്ത്യയിൽ കുടുങ്ങിപ്പോയി. “ഏകദേശം രണ്ട് മാസം ഞാൻ കുടുങ്ങി. ഇത് ശരിക്കും സമ്മർദ്ദപൂരിതമായിരുന്നു, ഇവിടെ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുകയും വിഷമിക്കുകയും ചെയ്തു. യാത്ര ചെയ്യാൻ ഓപ്ഷനുണ്ടായിരുന്നില്ല. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഡബ്ലിനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഇന്ത്യ ഗവൺമെൻ്റ് പദ്ധതിയുടെ ഭാഗമായുള്ള വിമാനത്തിൽ ഞങ്ങൾക്ക്
തിരിച്ചെത്താൻ അവസരമുണ്ടായി, ”അവർ പറഞ്ഞു.

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സമയത്ത് അയർലണ്ടിലെ ജനങ്ങളെക്കുറിച്ച് തനിക്ക് വളരെയധികം ആശങ്കയുണ്ടെന്നും, സഹായത്തിനായി മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നും UCD-യിലെ അവസാന വർഷ വിദ്യാർത്ഥിനി കൂടിയായ പ്രിയ ഡോഡുമാഡു വെങ്കിട്ടരാമൻ പറഞ്ഞു.

“ഞാൻ തീർച്ചയായും ഇത് ഇഷ്ടപ്പെടുന്നു [എന്റെ ജോലി] കാരണം ഞാൻ ഒരു ഫാർമസി പ്രൊഫഷണലാണ്, എന്റെ രാജ്യത്ത് ലഭിക്കുന്നതിനേക്കാൾ ഈ രാജ്യത്ത് ഞങ്ങൾക്ക് ധാരാളം ബഹുമാനം ലഭിക്കുന്നു. അയർലണ്ടിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും എനിക്കിഷ്ടമാണ് – സംസ്കാരം, സർവ്വകലാശാല, ഇത് ഞങ്ങൾക്ക് വളരെ നല്ല എക്സ്പോഷറാണ്.” കഷ്ണ പ്രിയ കൂട്ടിച്ചേർത്തു.

കഴിഞ്ഞ മൂന്ന് വർഷമായി അയർലണ്ടിൽ നഴ്‌സായി ജോലി ചെയ്തിരുന്ന അക്ഷര അനു ജെയിംസ് അവധിക്കാലത്തെ തുടർന്ന് നാട്ടിലെത്തിയതാണ്.

എന്നാൽ ലോക്ക് ഡൗൺ മൂലം പ്രതീക്ഷിച്ചതിലും കൂടുതൽ കാലം ഇന്ത്യയിൽ കുടുങ്ങിപ്പോകുകയായിരുന്നു. തിരിച്ചെത്താൻ കഴിഞ്ഞതിൽ അക്ഷരയും അതീവ സന്തോഷത്തിലാണ്.

Share this news

Leave a Reply

%d bloggers like this: