ഞങ്ങള്‍ ഗിനിയ പന്നികളല്ല, സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ആത്മാര്‍ഥമായ ശ്രമത്തിന്റെ ഭാഗമാണ് ഇംഗ്ലണ്ട് പര്യടനം

സമകാലിക മലയപണവും, സാഹസിക ചിന്തയുമല്ല പര്യടനത്തിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടാന്‍ കാരണമെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡര്‍. സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് വേണ്ടി ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യം ആത്മാര്‍ഥതയോടെ ചെയ്യുകയാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് ഹോള്‍ഡര്‍ പറഞ്ഞു.

ക്രിക്കറ്റിനായി അക്ഷമരായി കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. പരീക്ഷണത്തിന് വിധേയരാവുന്ന ഗിനിയ പന്നികളല്ല ഞങ്ങള്‍. സമ്മറില്‍ ഇംഗ്ലണ്ടില്‍ ഞങ്ങളുടെ പര്യടനം നേരത്തെ നിശ്ചയിച്ചിരുന്നു. ഇവിടേക്ക് എത്തുന്ന സാധ്യത പരിഗണിച്ചപ്പോള്‍ എല്ലാവര്‍ക്കും ആത്മവിശ്വാസം തോന്നി, ഞങ്ങളിവിടെ എത്തി…

പണമല്ല ഞങ്ങളുടെ പ്രശ്‌നം. സുരക്ഷയാണ് പ്രധാനം. നിങ്ങള്‍ ഒരു ആരോഗ്യപ്രവര്‍ത്തകന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചു നോക്കു. മുന്‍നിരയില്‍ നിന്ന് വിശ്രമം ഇല്ലാതെ പ്രവര്‍ത്തിക്കുകയാണ് അവര്‍. വീട്ടിലിരുന്ന് അവര്‍ക്ക് വൈറസിനെതിരെ പ്രവര്‍ത്തിക്കാനാവില്ല. അവരുടെ അത്ര നമുക്ക് പ്രയാസം നേരേിടേണ്ടി വന്നില്ല. എന്നാല്‍ സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിനായി നമ്മുടെ ഭാഗത്ത് നിന്നും ശ്രമം വേണ്ടതുണ്ട്, ഹോള്‍ഡര്‍ പറഞ്ഞു.

ഞങ്ങള്‍ക്ക് ഇത്രയും സുരക്ഷ ഒരുക്കിയ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് നന്ദി പറയുന്നു. വംശീയ അധിക്ഷേപത്തിനെതിരായ അലയൊലികള്‍ ഉയരുമ്പോള്‍ വരുന്ന ക്രിക്കറ്റിനെ കുറിച്ചും ഹോള്‍ഡര്‍ പ്രതികരിച്ചു. ഞങ്ങളുടെ മുന്‍ പരമ്പരകളില്‍, പ്രത്യേകിച്ച് ഇംഗ്ലണ്ടില്‍, ആളുകള്‍ പരമ്പരക്ക് മുന്‍പ് പല കാര്യങ്ങളും പറയും. അത് ഞങ്ങളെ പ്രകോപിപ്പിക്കുമായിരുന്നു. വര്‍ണ വെറിക്കെതിരായ പ്രതിഷേധങ്ങള്‍ തങ്ങളിലെ ഊര്‍ജത്തെ ഉണര്‍ത്തില്ലെന്ന് ആര് കണ്ടെന്നും ഹോള്‍ഡര്‍ ചോദിക്കുന്നു.

മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്കായാണ് വിന്‍ഡിസ് ടീം ഇംഗ്ലണ്ടിലെത്തിയത്. ഓള്‍ഡ് ട്രേഫോര്‍ഡിലാണ് സംഘം ഇപ്പോള്‍. മൂന്ന് ആഴ്ചത്തെ ക്വാറന്റീനിനാണ് ഇവര്‍ വിധേയരാവുക. അതിന് ശേഷം സതാപ്ടണിലാണ് ആദ്യ ടെസ്റ്റ്.

Share this news

Leave a Reply

%d bloggers like this: