ബോളിവുഡ് നടൻ സുശാന്ത് സിങ് മരിച്ചനിലയിൽ; ധോണിയുടെ ജീവചരിത്ര സിനിമയിലെ നായകൻ

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് (34) മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്‌റ്റൻ എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം എസ് ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ.

ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശന്ത് സിങ്‌ അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചേതൻ ഭ​ഗതിന്റെ ത്രീ മിസ്റ്റേക്ക്‌സ് ഇൻ മെെ ലെെവ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ കായ് പോ ചേ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാർഡുകളും ലഭിച്ചു.

Share this news

Leave a Reply

%d bloggers like this: