ബ്രിട്ടനിൽ അക്രമിയുടെ കുത്തേറ്റ് മൂന്ന് മരണം

ബ്രിട്ടനിൽ ആക്രമിയുടെ കുത്തേറ്റ് മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബ്രിട്ടനിലെ റെഡ്ഡിംഗിലാണ് അക്രമി പൊതു നിരത്തില്‍ ജനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിച്ചത്. ആകെ ആറുപേര്‍ക്ക് കുത്തേല്‍ക്കുകയായിരുന്നു. മറ്റ് മൂന്നുപേരുടെ നില ഗുരുതരമാണെന്ന് റെഡ്ഡിംഗ് പോലീസ് അറിയിച്ചു. അക്രമിയ്ക്ക് ഭീകരബന്ധം ഉണ്ടോ എന്ന സംശയത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
അക്രമി 25കാരനായ യുവാവാണെന്നും ലിബിയന്‍ പൗരനാണെന്നും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഫോര്‍ബറി ഗാര്‍ഡനിലാണ് ഇന്നലെ രാത്രി 7 മണിയോടെ അക്രമി പൊതു നിരത്തില്‍ അക്രമം അഴിച്ചുവിട്ടത്.

ആളുകള്‍ക്കിടയിലേക്ക് അലറിവിളിച്ചുകൊണ്ടാണ് അക്രമി ചെന്നത്. ഓടിച്ചെന്ന അക്രമി കത്തി ഉപയോഗിച്ച് കണ്ണില്‍ക്കണ്ടവരെയൊക്കെ കുത്തി വീഴ്ത്തുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു. റഗ്ബി കളിക്കുന്ന രീതിയില്‍ പോലീസ് സേന അക്രമിക്ക് നേരെ കൂട്ടായി ഓടിച്ചെന്ന് തള്ളിവീഴ്ത്തിയാണ് കീഴടക്കിയത്

Share this news

Leave a Reply

%d bloggers like this: