ഡബ്ലിനിലെ വൻകിട കോ-ലിവിംഗ് (താമസ സൗകര്യം പങ്കിടൽ) പദ്ധതിക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം

കോവിഡ് -19 പ്രതിസന്ധിക്കിടയിൽ വൻകിട കോ-ലീവിംഗ് പദ്ധതിക്ക് അനുമതി കൊടുത്തത് വിവാദത്തിനിടയാക്കി. യഥാർത്ഥ ഹൗസിങ്ങിന് എതിരായ നീക്കമാണിതെന്ന് ഹൗസിങ് പ്രവർത്തകർ ആരോപിച്ചു. എല്ലാവർക്കും വീടെന്ന സ്വപ്നത്തിന് ഇരുട്ടടിയായി കോ-ലിവിംഗ് പദ്ധതികൾ മാറുന്നുവെന്നും പ്രക്ഷോഭകർ. അതിനാൽ കോറോണ ഭീതിക്കിടയിൽ, ശാരീരിക അകലം പാലിക്കേണ്ട സമയത്ത്, ഇതുമായി മുന്നോട്ട് പോകരുതെന്ന് സർക്കാറിന് നാഷണൽ പബ്ലിക് ഹെൽത്ത്‌ എമർജൻസി ടീം (NPHET) നിർദ്ദേശം നൽകണമെന്ന് ഇവർ സർക്കാരിനോട് അഭ്യർത്ഥിച്ചു.

മാർച്ച് 30 ന് ഡബ്ലിൻ സിറ്റി കൗൺസിൽ ഡബ്ലിനിലെ ലിബർട്ടീസിലെ Fumbally Lane-ൽ  വൻകിട കോ-ലിവിംഗ്
പദ്ധതിക്ക് നിർമ്മാണ അനുമതി നൽകിയിരുന്നു. പരിധി വിട്ടുള്ള കോ-ലിവിങ്ങ് സ്കീം പ്രമോഷൻ എല്ലാവർക്കും വീടെന്ന കാഴ്ചപ്പാട് തകർക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കാനിടയാക്കി. അതിനാൽ ഭവന തുല്യത പ്രവർത്തകർ പ്രദേശവാസികളോടൊപ്പം ചേർന്ന് കഴിഞ്ഞ ദിവസം പ്രതിഷേധം നടത്തി.

ഡബ്ലിനിൽ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയുടെ നിർമ്മാണ ചുമതല
ലണ്ടൻ ആസ്ഥാനമായുള്ള കോ-ലിവിംഗ് കമ്പനി ദി കളക്ടീവിനാണ്. 144 ബെഡുകളുള്ള ഹോട്ടൽ, 69 റൂമുകളുള്ള കോ-ലിവിംഗ് കോംപ്ലക്സ്, ഇവന്റ് സ്പേസ് എന്നിവ ഉൾക്കൊള്ളുന്നതാണ് ഈ പ്രോജക്റ്റ്. ഇവിടെ അടുക്കളകൾ, സ്വീകരണമുറികൾ, വിശ്രമമുറികൾ എന്നിവ താമസക്കാർ തമ്മിൽ പങ്കിടുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. കോവിഡ് -19 -ന്റെ ആഘാതത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതുവരെ കോ-ലിവിംഗ് താൽക്കാലികമായി നിർത്തിവയ്ക്കാൻ നിർദ്ദേശിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പ്രസിദ്ധീകരിക്കണമെന്നും നിവേദനത്തിൽ പ്രക്ഷോഭകർ ആവശ്യപ്പെട്ടു.

ഫംബല്ലി ലെയ്ൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കാര്യം തിങ്കളാഴ്ച പ്ലാനിംഗ് ബോർഡിനെ അറിയിക്കുമെന്ന് കൗൺസിലർ Tina McVeighപറഞ്ഞു. പാൻഡെമിക്കിന്റെ തുടക്കത്തിൽ തന്നെ ഈ വികസനത്തിനുള്ള ആസൂത്രണ അനുമതി ലഭിച്ചു. ഇത് വിരോധാഭാസമാണെന്നും McVeigh പറഞ്ഞു. പാൻഡെമിക്ക് വ്യാപന ഘട്ടത്തിൽ ഇത്തരത്തിലുള്ള താമസ സ്‌ഥലങ്ങൾ ഉപയോഗിക്കുന്നത് യുക്തിരഹിതമാണെന്നും അവർ പറഞ്ഞു.

പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ പ്രാദേശിക സിൻ ഫെയ്ൻ TD Aengus Ó Snodaigh-ഉം  ഗ്രീൻ പാർട്ടി കൗൺസിലർ Michael Pidgeon-ഉം  ഉൾപ്പെടുന്നു. ഫിയന്ന ഫൈൽ, ഫൈൻ ഗെയ്ൽ, ഗ്രീൻ പാർട്ടി എന്നിവ ഉൾപ്പെടുന്ന സഖ്യസർക്കാർ ബിൽഡ്-ടു-റെന്റ്, കോ-ലിവിംഗ്, സ്റ്റുഡന്റ് സെക്ടറുകൾ ഉൾപ്പെടെയുള്ള പ്രത്യേക പദ്ധതികൾ ഒഴിവാക്കാൻ പ്രാദേശിക അധികാരികൾക്ക് മേൽ  സമ്മർദ്ദം ചെലുത്തുന്നുണ്ട്.

ഗ്രീൻ പാർട്ടി എല്ലായ്പ്പോഴും കോ-ലിവിംഗിന് എതിരാണെന്ന് കൗൺസിലർ Pidgeon പറഞ്ഞു.
അഞ്ച് ലോക്കൽ ഏരിയാ കൗൺസിലർമാരും ഫംബല്ലി ലെയ്ൻ പദ്ധതിയെ എതിർത്തതായി സിൻ ഫെയ്ൻ കൗൺസിലർ Críona Ni Dhálaigh പറഞ്ഞു

Share this news

Leave a Reply

%d bloggers like this: