ഡബ്ലിനിലെ St Anne’s Park-ലെ പീസ് ട്രീ ശില്പത്തിന് തീയിട്ടു, അക്രമികൾക്കുണ്ടോ സമാധാനം, പിന്നല്ലെ സമാധാന മരം!

ഡബ്ലിനിലെ സെന്റ് ആൻസ് പാർക്കിന്റെ സമീപത്തു, സമാധാനത്തിൻ്റെ തണൽ ചൊരിഞ്ഞ പീസ് ട്രീ ശില്പത്തിന് പൊള്ളി. മോഷ്ടാക്കൾ പീസ് ട്രീയിൽ അസമാധാനത്തിൻ്റെ തീക്കാറ്റ് വിതച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് ഈ നിഷ്ഠൂര സംഭവം നടന്നത്.

സംഭവത്തിൽ ഗാർഡായ് അന്വേഷണം ആരംഭിച്ചു. തീ പിടിച്ചതിനെ തുടർന്ന് ശില്പത്തിൻ്റെ വലിയൊരു ഭാഗം കത്തിക്കരിഞ്ഞ് വികൃതമായി. അക്രമണത്താൽ കരിമര ശില്പമായി അത് രൂപാന്തരപ്പെട്ടു. വടക്കൻ ഡബ്ലിൻ തീരപ്രദേശത്തെ സമ്പന്നമായ ജൈവ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ശാന്തതയുടെ ശിൽപം.

കഴിഞ്ഞ ഒരു മാസത്തിനിടെ പ്രദേശത്തെ യുവാക്കൾ ഉൾപ്പെട്ട നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട്‌ ചെയ്തതെന്ന് സിറ്റി ഫാം വോളണ്ടിയർ സ്റ്റീഫൻ പറഞ്ഞു

ഡബ്ലിൻ നഗരത്തിൽ സാമൂഹ്യ വിരുദ്ധർ നടത്തുന്ന ആക്രമണങ്ങൾ നിയന്ത്രണാതീതമായി വർദ്ധിച്ചു വരുന്നുവെന്ന് പ്രദേശവാസികൾക്ക് കുറെ കാലമായി പരാതിയുണ്ട്.

Share this news

Leave a Reply

%d bloggers like this: