ഡബ്ലിനിലെ Non-EEA വിദ്യാർത്ഥികൾക്കായി ഓൺലൈൻ രജിസ്ട്രേഷൻ പുതുക്കൽ സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി

ഡബ്ലിനിലെ Non-EEA വിദ്യാർത്ഥികൾക്ക് അയർലണ്ടിൽ താമസിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ പുതുക്കൽ സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി ജസ്റ്റിസ് ആൻഡ് ഇക്വാളിറ്റി വകുപ്പുമന്ത്രി Charli Flanagan പ്രഖ്യാപിച്ചു.

രജിസ്ട്രേഷൻ പുതുക്കുന്നതിനായി വിദ്യാർത്ഥികൾ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും, ഡബ്ലിനിൽ താമസിക്കുന്ന മറ്റു രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രജിസ്ട്രേഷൻ പുതുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി പൂരിപ്പിക്കുകയും, ആവശ്യമായ രേഖകളുടെ പകർപ്പുകൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും, ഫീസ് അടയ്ക്കുകയും ചെയ്യണം. തുടർന്ന് രജിസ്റ്റേർഡ് പോസ്റ്റ് വഴി പാസ്‌പോർട്ടും നിലവിലെ IRP കാർഡും സമർപ്പിക്കുകയും വേണം.

പരിശോധനകൾക്കുശേഷം രജിസ്ട്രേഷൻ പുതുക്കൽ അപ്പ്രൂവ് ചെയ്യപ്പെട്ടാൽ പാസ്‌പോർട്ട് സ്റ്റാമ്പ് ചെയ്ത് രജിസ്റ്റർ ചെയ്ത തപാൽ മുഖേനയും IRP കാർഡ് എക്സ്പ്രസ് പോസ്റ്റ് മുഖേനയും തിരികെ ലഭിക്കും.

ഓൺലൈൻ പുതുക്കലിനുള്ള അപ്ലിക്കേഷൻ https://inisonline.jahs.ie പോർട്ടലിൽ ലഭ്യമാകും.

Share this news

Leave a Reply

%d bloggers like this: