മാസ്ക് വച്ച് മാസ്സായി ഐറിഷ് ജനത

കോവിഡ് -19 വ്യാപനത്തെ നേരിടുന്നതിനായി മാസ്ക് ജീവിതത്തിന്റെ ഭാഗമാക്കി ഐറിഷ് ജനത. ആരോഗ്യവകുപ്പ് നടത്തിയ സർവേയിൽ പങ്കെടുത്ത നാൽപത്തിയൊന്ന് ശതമാനം ആളുകൾ ഫേസ് മാസ്ക് ഉപയോഗിക്കുന്നതായി കണ്ടെത്തി. കഴിഞ്ഞയാഴ്ച ഇത് 34 ശതമാനമായിരുന്നു.

കോവിഡ് -19 നെ തുടർന്ന് അയർലണ്ടിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി ലഘൂകരിക്കുകയും സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ മുഖംമൂടി ധരിക്കുന്നവരുടെ എണ്ണം ഇതിലും കൂടുതലാകണമെന്നും വൈറസിനെ നേരിടുന്നതിന് ഇത് ആവശ്യമാണെന്നും ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ പറഞ്ഞു.

കോവിഡ് -19 ബാധിച്ച് രണ്ട് പേർ കൂടി മരിച്ചതായി ഹെൽത്ത്‌ പ്രൊട്ടക്ഷൻ സർവെയ്‌ലൻസ് സെന്റർ (HPSC) റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 1,717 ആയി. നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 25,383 ആയി.

രാജ്യത്ത് കോവിഡ്-19 ക്ലസ്റ്ററുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ട 473 ക്ലസ്റ്ററുകളിൽ 260 എണ്ണം നഴ്സിംഗ് ഹോമുകളുമായി ബന്ധപ്പെട്ടതാണെന്നും ചീഫ് മെഡിക്കൽ ഓഫീസർ ടോണി ഹോളോഹാൻ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: