ഉപയോഗശൂന്യമായ Guinness ഇനി ക്രിസ്മസ് ട്രീക്ക് വളമാകും

കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂലം അയർലണ്ടിലെ വ്യവസായ മേഖലകൾ നേരിടുന്നത് വൻ സാമ്പത്തിക നഷ്ടം.
ലോക്ക്ഡൗൺ സമയത്ത് പബ്ബുകളും ബാറുകളും അടച്ചിട്ടതിനാൽ ദശലക്ഷക്കണക്കിന് ലിറ്റർ Guinness ആണ് ഉപയോഗ ശൂന്യമായത്.

എന്നാൽ ഉപയോഗയോഗ്യമല്ലാതായ Guinness പരിസ്ഥിതി സൗഹാർദ്ദമായി നിർമാർജനം ചെയ്യാനൊരുങ്ങുകയാണ് അതിന്റെ ഉത്പാദകർ. ഉപയോഗ ശൂന്യമായ Guinness-നെ ക്രിസ്മസ് ട്രീക്ക് വളമാക്കാനാണ് ഉത്പാദകരുടെ തീരുമാനം.

ലോക്ക്ഡൗണിന്റെ തുടക്കത്തിൽ തന്നെ ഡബ്ലിനിലെ സെന്റ് ജെയിംസ് ഗേറ്റ് മദ്യ നിർമ്മാണ ശാലയിലെ പ്രവർത്തനങ്ങൾ ഏറ്റവും കുറഞ്ഞ തോതിലാക്കിയിരുന്നു. എന്നാൽ ഔട്ലെറ്റുകളിലേക്ക് വിപണനത്തിനായി കൊണ്ടുപോയ stout, beer, ale തുടങ്ങിയവ ഉപയോഗ ശൂന്യമായതോടെ അവ ഉത്പാദന കേന്ദ്രങ്ങളിലേക്ക് തിരികെ എത്തിക്കുകയായിരുന്നു.

ഈ മദ്യത്തിന്റെ ഭൂരിഭാഗവും വില്ലോ, ക്രിസ്മസ് ട്രീ തോട്ടങ്ങളിലേക്കാകും ഇനി കൊണ്ടുപോകുക. മരങ്ങൾക്കുള്ള വളമായി അതിനെ മാറ്റാനാണ് കമ്പനിയുടെ തീരുമാനം.

അയർലണ്ടിൽ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതോടെ പബ്ബുകളുടെയും ബാറുകളുടെയും പ്രവർത്തനവും മദ്യ ഉൽപാദനവും
ആവേശപൂർവ്വം പുനരാരംഭിച്ചിരിക്കുകയാണ്.

ആരോഗ്യ പ്രോട്ടോകോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മദ്യവിപണന മേഖല നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിനുള്ള റൈസിംഗ് ദി ബാർ പദ്ധതിക്കായി 100 മില്യൺ യൂറോയാണ് Guinness-ന്റെ ഉടമ Diageo പ്രഖ്യാപിച്ചത്. ശുചിത്വത്തിനും സുരക്ഷാ ക്രമീകരണങ്ങൾക്കുമാണ് പദ്ധതി കൂടുതൽ പ്രാധാന്യം നൽകുന്നത്.

Share this news

Leave a Reply

%d bloggers like this: