ഓ ഐ സീ സീ അയർലണ്ട് നേതൃത്വം നൽകുന്ന ആഗോള ആരോഗ്യ പാഠങ്ങൾ

ഡബ്ലിൻ : ഐ ഓ സീ / ഓ ഐ സീ സീ അയർലണ്ടിന്റെ നേതൃത്വത്തിൽ കോവിഡ് – ആഗോള ആരോഗ്യ പാഠങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി, ജൂൺ മാസം 28 ഞായാറാഴ്ച അയർലണ്ട് സമയം 1:30 pm ന് ഫേസ്ബുക് ലൈവ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.

അമേരിക്കയിലെ കോവിഡ് ചികിത്സാ രംഗത്ത് സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു വരുന്ന ഡോക്ടർ റെബേക്ക 25-ഓളം വർഷമായി അവിടെ തന്നെ സ്ഥിരതാമസക്കാരിയും, സാമൂഹിക, സാംസ്‌കാരിക രംഗത്തെ അറിയപ്പെടുന്ന മലയാളി സാന്നിധ്യവുമാണ് . ആരോഗ്യ രംഗത്തെ നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുള്ള ഡോക്ടർ  റെബേക്ക മിനി വര്ഗീസ് തൃശൂർ സ്വദേശിനിയാണ്.

ഞായറാഴ്ച ഉച്ചക്ക് അയർലണ്ട് സമയം 1:30 pm ന് OICC Ireland ഇന്റെ ഫേസ്ബുക് പേജിൽ നിന്നായിരിക്കും ഈ ലൈവ് പ്രോഗ്രാം എന്ന് സംഘടകർ അറിയിച്ചു.
https://www.facebook.com/oicc.ireland/


കോവിഡിനെ കുറിച്ചുള്ള വളരെ വിശദമായ ഈ പ്രഭാഷണം കേൾക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നു.

വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ

Share this news

Leave a Reply

%d bloggers like this: