ക്രിസ്തു  മിത്തോ അതോ യാഥാർത്ഥ്യമോ? അയർലൻഡ് മലയാളികളുടെ സംവാദം മുറുകുന്നു.

സോഷ്യൽ മീഡിയയിലെ   ഒരു സംവാദം ഇപ്പോൾ അയർലൻഡിലെ മലയാളികൾക്കിടയിൽ ചർച്ച വിഷയമായിരിക്കുകയാണ്. സീറോ മലബാർ യൂത്ത് മൂവ്മെന്റ് അംഗമായ ആയ സിബിൽ റോസും  ശാസ്ത്ര പ്രചാരകനായ ടോമി  സെബാസ്റ്റ്യനും ആണ് ക്രിസ്തുവിനെ പ്രതി സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നത്.

കുറച്ചു നാളുകൾക്കുമുന്പു ടോമി സെബാസ്റ്റ്യൻ അവതരിപ്പിച്ച “മതങ്ങളുടെ പരിണാമം, ദൈവങ്ങളുടെയും” എന്ന വീഡിയോ ആണ് ഈ സംവാദങ്ങൾക്കു തുടക്കമിട്ടത് .ധാരാളം ആളുകൾ ടോമിയുടെ  ആ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞു.

അതിൽ ടോമി നടത്തിയ പല പരാമർശ ങ്ങൾക്കും മറുപടിയുമായി ഡബ്ലിനിൽ ഉള്ള സിബിൽ റോസ് രംഗത്തുവരികയായിരുന്നു.  ക്രിസ്തു എന്നൊരു ദൈവ പുത്രൻ ജീവിച്ചിരുന്നില്ല എന്നും ഇതെല്ലാം പല കഥകളിൽ നിന്നും മിത്തുകളിൽ നിന്നും രൂപപ്പെട്ട സങ്കല്പങ്ങളാണ് എന്നുമാണ് ടോമി സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

എന്നാൽ സിബിൽ റോസ് മറ്റൊരു വീഡിയോയിലൂടെ ഇതിനു മറുപടി നൽകുക യുണ്ടായി. തുടർന്നും വാദങ്ങളും പ്രതിവാദങ്ങളും ആയി വീഡിയോകൾ ഇറങ്ങി.

ഈ  വീഡിയോകൾ  കാണുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള ലിങ്കുകളിൽ ക്രമമായി ക്ലിക്ക് ചെയ്യുക.

എന്തായാലും നടന്നുവരുന്ന ബൗദ്ധിക ചർച്ചയെ കൗതുകപൂർവ്വം ആണ് അയർലൻഡ് മലയാളികൾ ശ്രദ്ധിക്കുന്നത്. ആരോഗ്യപരമായ ഇത്തരം ചർച്ചകളിലൂടെ അയർലൻഡ് മലയാളി സമൂഹത്തെ പുറത്തുള്ള മലയാളി സമൂഹവും താൽപര്യപൂർവം ശ്രദ്ധിക്കുന്നു എന്നത് അയർലൻഡ് മലയാളികൾക്ക് അഭിമാനകരമാണ്.

സാധാരണക്കാർ അറിയപ്പെടാതിരുന്ന ഇത്തരം പുരാണങ്ങളും ഐതിഹ്യങ്ങളും പലരും ആദ്യമായി ആണ് കേൾക്കുന്നത് പോലും. എന്തായാലും ബുദ്ധിക രംഗത്ത് ഇത് ചില ചർച്ചകൾക്ക് വഴി തെളിക്കും എന്നാണ് കരുതപ്പെടുന്നത്.

മതങ്ങളുടെ പരിണാമം, ദൈവങ്ങളുടെയും

കഥയറിയാതെ -1

നോബിൾ പാറക്കലിന് മറുപടി

സിബിൽ റോസിൻറെ ഫെസ്ബുക് പോസ്റ്റ് -1

സിബിൽ റോസിനുള്ള മറുപടി -1

സിബിൽ റോസിൻറെ ഫെസ്ബുക് പോസ്റ്റ് -2

സിബിൽ റോസിനുള്ള മറുപടി -2

Share this news

Leave a Reply

%d bloggers like this: