സന്ദർശകരെ ആകർഷിക്കാൻ പുതിയ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി ടെയ്‌റ്റോ പാർക്ക്

സർക്കാർ അനുമതി ലഭിച്ചതോടെ സന്ദർശകരെ ആകർഷിക്കുന്ന നൂതന സംവിധാനങ്ങൾ ഉൾപ്പെടുത്തി കൗണ്ടി മീത്തിലെ തായ്‌റ്റോ പാർക്ക് വിപുലീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു.

ആദ്യ ഘട്ടത്തിൽ സ്റ്റീൽ റോളർ‌കോസ്റ്ററുകൾ സ്ഥാപിക്കാനാണ് തീരുമാനം. ബൂമറാങ്, സസ്പെൻ‌ഡ് കോസ്റ്റർ എന്നിവയുടെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കും. 2023-ൽ ഇതിന്റെ നിർമ്മാണം പൂർ‌ത്തിയാക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാർക്ക് അധികൃതർ അറിയിച്ചു.

റോളർ‌കോസ്റ്ററുകൾ സ്ഥാപിക്കുന്നതിന് 15 മില്യൺ ഡോളർ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാല്പതോളം പേർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും പാർക്ക് സ്ഥാപകൻ റെയ്മണ്ട് കോയിൽ പറഞ്ഞു.

റോളർ‌കോസ്റ്ററുകൾ പണിയുന്നതിനുള്ള അനുമതി നേടുന്നതിനായി പ്രദേശവാസികളുമായി കഴിഞ്ഞ വർഷം തന്നെ ചർച്ചകൾ നടത്തിയിരുന്നു. ശബ്ദമലിനീകരണം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങളാണ് പ്രദേശവാസികൾ ഉന്നയിച്ചത്. റോളർ‌കോസ്റ്ററുകളിൽ നിന്നുള്ള ശബ്‌ദം കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ പാർക്ക്‌ അധികൃതർ സ്വീകരിച്ചു. അതിനു ശേഷമാണ് റോളർ‌കോസ്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി ലഭിച്ചത്.

1.5 മില്യൺ യൂറോയാണ് റോളർ‌കോസ്റ്ററുകളുടെ പുനർരൂപകൽപ്പനക്കായി ടെയ്‌റ്റോ പാർക്ക് ചെലവഴിച്ചത്.

Share this news

Leave a Reply

%d bloggers like this: