സെക്യൂരിറ്റി ഗാർഡിനെ ആക്രമിച്ച കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കും

കൗണ്ടി കിൽഡെയറിലെ സൂപ്പർ മാർക്കറ്റിലെ സെക്യൂരിറ്റി ഗാർഡിനെ കുത്തി പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഗാർഡ ഒരാളെ അറസ്റ്റ് ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഗാർഡ പറഞ്ഞു.

ഇന്നലെ വൈകുന്നേരം 5.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 40 വയസുള്ള ഒരാൾ കിൽഡെയർ ടൗണിലെ സൂപ്പർ മാർക്കറ്റിൽ പ്രവേശിക്കുകയും സെക്യൂരിറ്റി ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പരുക്കേറ്റ ആളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.

സംഭവം നടന്നയുടൻ ഗാർഡ അന്വേഷണം ആരംഭിച്ചു.
മണിക്കൂറുകൾക്കുള്ളിൽ
പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുന്നതിനിടയിൽ ഗാർഡ ഉദ്യോഗസ്ഥരെയും പ്രതി ആക്രമിച്ചു.
ഒരു ഗാർഡ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ ഇന്ന് കിൽഡെയർ ജില്ലാ കോടതിയിൽ ഹാജരാക്കും.

Share this news

Leave a Reply

%d bloggers like this: