യൂറോ ഗ്രൂപ്പ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്: അയർലൻഡ് ധനകാര്യവകുപ്പുമന്ത്രി പാസ്ചൽ ഡൊനോഹോ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

യൂറോ ഒഫീഷ്യൽ കറൻസിയായി അംഗീകരിക്കുന്ന 19 യൂറോപ്യൻ രാജ്യങ്ങളുടെ സംഘടനയാണ് യൂറോഗ്രൂപ്പ്. ഇതിൻ്റെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലേക്ക് അയർലൻഡ് ധനകാര്യവകുപ്പുമന്ത്രി പാസ്ചൽ ഡൊനോഹോ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട നയപരമായ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിനുള്ള ധനമന്ത്രിമാരുടെ സംഘടനയാണ് യൂറോഗ്രൂപ്പ്. 2017 ജൂണിലാണ് ഡൊനോഹോ ധനമന്ത്രിയായി ചുമതലയേറ്റത്. Fianna Fáil, Fine Gael, Green Party തുടങ്ങിയവർ ചേർന്നു രൂപീകരിക്കാനൊരുങ്ങുന്ന സഖ്യസർക്കാരിലും ഡൊനോഹോ ധനമന്ത്രിയായി തുടരുമെന്നാണ് സൂചന.

തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സമ്പത്ത് വ്യവസ്ഥയെ ശക്തമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 9 ന് നടക്കുന്ന യൂറോ ഗ്രൂപ്പിന്റെ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. പ്രിനിഡൻ്റിൻ്റെ കാലവധി രണ്ടര വർഷമാണ്.

Share this news

Leave a Reply

%d bloggers like this: