ഡബ്ലിനിലെ 450-തോളം പബ്ബുകൾ തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും

കോവിഡ്-19 വ്യാപനത്തെ തുടർന്ന് അയർലണ്ടിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ മൂന്നാം ഘട്ടം നാളെ ആരംഭിക്കും.

ഹെയർ ഡ്രെസ്സിങ്‌ ഷോപ്പുകൾ, സലൂണുകൾ, ജിമ്മുകൾ, നീന്തൽകുളങ്ങൾ, സിനിമാശാലകൾ, പള്ളികൾ എന്നിവ മൂന്നാംഘട്ടത്തിൽ പ്രവർത്തനമാരംഭിക്കും.

ആഴ്ചകളായി പബ്ബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടുതൽ പബ്ബുകൾ തിങ്കളാഴ്‌ച മുതൽ പ്രവർത്തനമാരംഭിക്കും. ഡബ്ലിനിലെ നാന്നൂറ്റിഅൻപത് പബ്ബുകളാണ് തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കുക.

Fáilte അയർലൻഡ് നൽകിയ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായി പബ്ബുകൾക്ക് തിങ്കളാഴ്ച മുതൽ ഭക്ഷണവും മദ്യവും വിൽക്കാം. എന്നാൽ ഭക്ഷണം നൽകാത്ത പബ്ബുകൾക്ക് ജൂലൈ 20 ന് മാത്രമേ പ്രവർത്തനം ആരംഭിക്കാൻ സാധിക്കൂ.

ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും Licensed Vintners Association (LVA) ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: