കള്ളപ്പണം വെളുപ്പിക്കൽ: ഡബ്ലിനിലും വിക്ലോയിലും നടത്തിയ 11 ഓളം റെയ്ഡുകളിലായി 7 പേരെ ക്രിമിനൽ അസറ്റ് ബ്യൂറോ അറസ്റ്റ് ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ സംഘത്തെ വലയിലാക്കി ക്രിമിനൽ അസറ്റ് ബ്യൂറോ. ഡബ്ലിനിലും വിക്ലോയിലും നടത്തിയ റെയ്ഡുകളിൽ ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തു.

മൂന്ന് ബിസിനസ്സ് സ്ഥാപനങ്ങളും എട്ട് വീടുകളും ഉൾപ്പെടെ പതിനൊന്ന് ഇടങ്ങളിൽ നടത്തിയ റെയ്ഡിൽ നിന്നായി 449,000 യൂറോ പിടിച്ചെടുത്തു. കൂടാതെ വാഹനങ്ങൾ മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ തുടങ്ങിയവയും ഗാർഡ കണ്ടുകെട്ടി. മാത്രവുമല്ല, വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 261,000 യൂറോ മരവിപ്പിക്കുകയും ചെയ്തു.

ക്രിമിനൽ ജസ്റ്റിസ് മണി ലോണ്ടറിംഗ് ആന്റ് ടെററിസ്റ്റ് ഫിനാൻസിംഗ് ആക്റ്റ് 2010 സെക്ഷൻ 7 പ്രകാരമാണ് അറസ്റ്റ്. പ്രതികളെ ഡബ്ലിൻ മെട്രോപൊളിറ്റൻ മേഖലയിലെ ഗാർഡ സ്റ്റേഷനിലേക്ക് മാറ്റി.

ക്രിമിനൽ അസറ്റ്സ് ബ്യൂറോ (CAB) നടത്തിയ ഓപ്പറേഷനിൽ എമർജൻസി റെസ്‌പോൺസ് യൂണിറ്റ് (ERU), Regional Armed Support Unit, ഗാർഡ നാഷണൽ ഇമിഗ്രേഷൻ ബ്യൂറോ (GNIB), ഗാർഡ നാഷണൽ ഇക്കണോമിക് ക്രൈം ബ്യൂറോ (GNECB), ഗാർഡ നാഷണൽ പ്രൊട്ടക്റ്റീവ് സർവീസസ് ബ്യൂറോ (GNPSB), ലോക്കൽ ഡിസ്ട്രിക്ട് ഡിറ്റക്ടീവ് യൂണിറ്റ് തുടങ്ങിയ ഗാർഡ ഏജൻസികളും പങ്കാളികളായി.

Share this news

Leave a Reply

%d bloggers like this: