പലതരം തട്ടിപ്പുകളെപ്പറ്റി കേട്ടിട്ടുണ്ടല്ലൊ അല്ലെ, എന്നാൽ നിങ്ങളെ ജൂറിയാക്കി തട്ടിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

നിങ്ങളെ ജൂറിയാക്കിയാൽ ഇഷ്ടപ്പെടുമോ? എന്നാൽ ജൂറിയായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന തരത്തിൽ ഒരു സന്ദേശം കിട്ടിയാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും. എന്നാൽ ഇത്തരത്തിൽ വ്യാജ ഇമെയിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്, ജാഗ്രതൈ!
കോടതി നൽകുന്ന അറിയിപ്പ് എന്ന വ്യാജേനയാണ് ഇത്തരം ഇമെയിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്.

നിങ്ങളെ ജൂറിയായി തിരഞ്ഞെടുത്തിരിക്കുന്നു. ജൂറി നമ്പർ ലഭിക്കുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക – എന്നതാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം.

എന്നാൽ ഈ സന്ദേശം വ്യാജമാണെന്നും, ഔദ്യോഗിക ആശയവിനിമയങ്ങൾ രജിസ്റ്റർ ചെയ്ത തപാൽ സമൻസ് വഴി മാത്രമേ പുറപ്പെടുവിക്കാറുള്ളെന്നും,
ഇമെയിൽ സന്ദേശങ്ങൾ അയയ്‌ക്കില്ലെന്നും, വകുപ്പുതല ഉദ്യോഗസ്ഥർ അറിയിച്ചു.

കോടതിയുമായി ബന്ധപ്പെട്ടുള്ള വ്യാജസന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഗാർഡ മുന്നറിയിപ്പ് നൽകി.

Share this news

Leave a Reply

%d bloggers like this: