ഭാഗ്യം തുണച്ചവരിൽ ഐറിഷ് അധ്യാപകനും; ലഭിച്ചത് എമിറേറ്റ്‌സ് ലോട്ടോയിൽ 5 ലക്ഷം ദിർഹം

കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പിൽ രണ്ട് മില്ല്യൺ ദിർഹം പങ്കിട്ടെടുത്ത് നാലുപേരിൽ ഒരാൾ അയർലണ്ട് സ്വദേശി. നറുക്കെടുക്കപ്പെട്ട ആറു നമ്പറുകളിൽ അഞ്ചെണ്ണം യോജിച്ചുവന്ന നാലു ഭാഗ്യവാൻമാരാണ് 5 ലക്ഷം ദിർഹം വീതം നേടിയത്. എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചവരിൽ അയർലൻഡ് സ്വദേശിയായ ഒരു അധ്യാപകനും ഉൾപ്പെടുന്നു. അബുദാബിയിൽ താമസിക്കുന്ന 28കാരനായ ബാരി ഡ്വയറാണ് ഈ ഭാഗ്യവാൻ. എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പിൽ ഭാഗ്യം തുണയ്ക്കുന്ന ആദ്യ അയർലൻഡുകാരൻ കൂടിയാണ് ബാരി ഡ്വയർ.

മാതാപിതാക്കളും അഞ്ച് മക്കളും അടങ്ങിയ കുടുംബത്തിലെ മൂന്നാമത്തെ മകനായ ബാരി കഴിഞ്ഞ അഞ്ചു വർഷങ്ങളായി യുഎഇയിൽ താമസിച്ചു വരികയാണ്. അച്ഛനും അമ്മയും മറ്റ് സഹോദരങ്ങളുമെല്ലാം സ്വദേശത്ത് തന്നെയാണിപ്പോഴും. ”ഞാൻ ശരിക്കും ത്രില്ലിലാണ്, ഏറെ ഭാഗ്യവാനായി തോന്നുന്നു, ഇത്തരത്തിലൊന്ന് ജീവിതത്തിൽ സംഭവിക്കുമെന്ന് ആർക്കും ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല. സമ്മാനാർഹനായെന്ന് അറിയിച്ചു കൊണ്ടുള്ള ഇ-മെയിൽ സന്ദേശം ലഭിച്ചപ്പോൾ ഞാൻ വിചാരിച്ചത് ചെറിയ തുകയാവും എന്നാണ്. എന്നാൽ ലോഗിൻ ചെയ്ത് സമ്മാനത്തുക കണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി. ഇപ്പോഴും ഞാനതിൻറെ ആഹ്ലാദത്തിൽ തന്നെയാണ്!” – ബാരി പറഞ്ഞു. സ്ഥിരമായി നറുക്കെടുപ്പുകളിൽ പങ്കെടുക്കുകയോ ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയോ ചെയ്യാത്ത ബാരി ഈ വിജയത്തോടെ തനിക്ക് ലഭിച്ച തുക വീടിനും വീട്ടുകാർക്കുമായി ചെലവഴിക്കാനും ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി നീക്കി വെക്കാനുമാണ് ആഗ്രഹിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: