ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ടോണി ഹോളോഹാൻ രാജിവയ്ക്കുന്നു

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനായി ചീഫ് മെഡിക്കൽ ഓഫീസർ സ്ഥാനം രാജിവയ്ക്കാനൊരുങ്ങുകയാണ് ഡോ. ടോണി ഹോളോഹാൻ.

2012 മുതൽ രക്താർബുദത്തിന് ചികിത്സയിലായിരുന്ന ഹോളോഹാന്റെ ഭാര്യ Emer-നെ കഴിഞ്ഞ ശനിയാഴ്ച പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു.

എന്റെ ശ്രദ്ധയും സാമീപ്യവും എമറിനും ഞങ്ങളുടെ മക്കളായ Clodagh-നും Ronan-നും വേണ്ട സമയമാണിതെന്നും അതിനാൽ ചീഫ് മെഡിക്കൽ ഓഫീസർ സ്ഥാനം രാജിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി, ആരോഗ്യമന്ത്രി, മറ്റ് സഹപ്രവർത്തകർ എന്നിവരുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനം കൈകൊള്ളുന്നതെന്നും എല്ലാവരുടെയും പിന്തുണയും ആശംസയും ഞങ്ങളോടൊപ്പം വേണമെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് മെഡിക്കൽ ഓഫീസറുടെ ജോലികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ഹോളോഹാൻ പറഞ്ഞു.

ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറായ ഡോ. Ronan Glynn ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു. ആരോഗ്യവകുപ്പിന്റെ പത്രസമ്മേളനങ്ങളിൽ Ronan Glynn അദ്ധ്യക്ഷത വഹിക്കും.

മഹാമാരിയുടെ വ്യാപനഘട്ടത്തിൽ രാജ്യത്തെ നയിച്ചതിന് ഡോ. ഹോളോഹനും കുടുംബത്തിനും പ്രധാനമന്ത്രി Micheál Martin നന്ദി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: