കോവിഡ്-19 സാരമായി ബാധിച്ച മേഖലകളെ സഹായിക്കാൻ ഉത്തേജക പാക്കേജുകൾ നടപ്പിലാക്കും

കോവിഡ് -19 മൂലം പ്രതിസന്ധി നേരിടുന്ന അയർലണ്ടിലെ വിവിധ സാമൂഹിക-സാമ്പത്തിക മേഖലകളെ സഹായിക്കുന്നതിനായി ഉത്തേജക പാക്കേജുകൾ സർക്കാർ നടപ്പിലാക്കും. ഫിനാൻസ് മിനിസ്റ്റർ Paschal Donohoe-യും പബ്ലിക് എക്സ്പെൻഡിച്ചർ മിനിസ്റ്റർ Michael McGrath-ത്തും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി.

ഉത്തേജക പാക്കേജ്, ഫണ്ടിംഗുകൾ, തൊഴിൽ പദ്ധതി എന്നിവ നടപ്പിലാക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പകർച്ചവ്യാധി സാരമായി ബാധിച്ച ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി പോലുള്ള മേഖലകൾക്കാകും കൂടുതൽ പ്രാധാന്യം നൽകുക. ഈ വർഷ അവസാനം ബാങ്ക് അവധി (പൊതുഅവധി) ദിനങ്ങൾ അധികം നൽകണമെന്നും ടൂറിസമേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ഇത് സഹായകമാകുമെന്നും മുൻ ജൂനിയർ ടൂറിസം വകുപ്പുമന്ത്രി ബ്രെണ്ടൻ ഗ്രിഫിൻ ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശങ്ങൾ സർക്കാർ നിരസിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വരുന്ന ദിവസങ്ങളിൽ അറിയിക്കുമെന്നും ഫിനാൻസ് മിനിസ്റ്റർ Paschal Donohoe വ്യക്തമാക്കി.

സാമൂഹിക സാഹചര്യം സുരക്ഷിതമായാൽ ഉടൻ തന്നെ ടൂറിസം മേഖലയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നും അതിനുള്ള മാർഗങ്ങൾ കണ്ടെത്തണമെന്നും Failte Ireland ചീഫ് എക്സിക്യൂട്ടീവ് Paul Kelly  സർക്കാരിനോട് ആവശ്യപ്പെട്ടു. ടൂറിസം മേഖലയെ സഹായിക്കുന്നതിനായി VAT നിരക്ക് 5% ആയി കുറയ്ക്കണമെന്നും Kelly ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: