വിദേശയാത്ര നിർദ്ദേശങ്ങൾ സർക്കാർ പുനഃക്രമീകരിച്ചു

COVID-19 വ്യാപന വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ അനാവശ്യമായ എല്ലാ വിദേശ യാത്രകളും ഒഴിവാക്കണമെന്ന്   സർക്കാർ നിർദ്ദേശിക്കുന്നു. വിദേശത്ത് നിന്നും അയർലണ്ടിലേക്കെത്തുന്നവർ സ്വമേധയ14 ദിവസത്തേക്ക്  ക്വാറന്റൈനിൽ പോകുകയും കോവിഡ് -19 പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിച്ച് നൽകുകയും ചെയ്യണമെന്ന് സർക്കാർ അറിയിച്ചു.

സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറന്റൈൻ നടപ്പിലാക്കുന്നതിന് സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അതിനാലാണ് സ്വയം ക്വാറന്റൈൻ ചെയ്യാൻ ആവശ്യപ്പെടുന്നതെന്നും സർക്കാർ അറിയിച്ചു. ഗ്രീൻലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടിക ജൂലൈ 9 നകം പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചു. ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ ബാധകമാകില്ല.

ആരോഗ്യമേഘലയിലെ വിദഗ്‌ദകരുമായി ചർച്ച ചെയ്താകും ഗ്രീൻലിസ്റ്റ് പ്രസിദ്ധീകരിക്കുക. രണ്ടാഴ്ച കൂടുമ്പോൾ പട്ടിക അപ്‌ഡേറ്റ് ചെയ്യും. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ ക്ലസ്റ്ററുകൾ വർധിക്കുകയാണെങ്കിൽ അവയെ പട്ടികയിൽ നിന്നും നീക്കം ചെയ്യുമെന്നും സർക്കാർ അറിയിച്ചു.

യാത്ര വേളകളിൽ ശാരീരിക അകലം, വ്യക്തി ശുചിത്വം, ഫേസ് മാസ്ക് തുടങ്ങി എല്ലാ പൊതുജനാരോഗ്യ മാർഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.

Share this news

Leave a Reply

%d bloggers like this: