ബ്രെക്സിറ്റിലേറിയ അയർലണ്ടിൻ്റെ ജൈത്ര യാത്ര തുടരുന്നു

2020 ജനുവരി 31-ന്, UK യൂറോപ്യൻ യൂണിയനിലെ അംഗത്വം അവസാനിപ്പിച്ചു. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തേക്ക് പോകുമ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക കൂട്ടായ്മയിൽ നിന്നു മാത്രമല്ല, നാൽപതു വർഷത്തിലേറെക്കാലത്തെ സഹകരണ പ്രവർത്തനങ്ങളിൽ നിന്നുമുള്ള പിന്മാറൽ കൂടിയായിരുന്നു അത്.

അയർലണ്ടിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ-സാമ്പത്തിക മേഖലകളിൽ സാരമായ പ്രതിസന്ധികൾ ബ്രെക്സിറ്റ് സൃഷ്ടിക്കുമെങ്കിലും അയർലൻഡിന് ഇത് ശാപമായി മാറില്ല.
വടക്കുകിഴക്കൻ പ്രദേശങ്ങളിലെ അൾസ്റ്ററിന്റെ കപ്പൽശാലയിലും ഡബ്ലിനിലെ ഗിന്നസ് മദ്യശാലയിലും ഒതുങ്ങി നിന്ന അയർലണ്ടിന്റെ വ്യവസായ മേഖല ഈ നൂറ്റാണ്ടിൽ ഏറെ മുന്നോട്ട് പോയിരിക്കുന്നു.

ബ്രിട്ടൻ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്ത അയർലൻഡ്, ഇന്ന് എല്ലാ മേഖലകളിലും അവർക്കൊപ്പം എത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ അയർലൻഡ് വലിയ അപകടങ്ങളൊന്നും അഭിമുഖീകരിക്കുന്നില്ല എന്നതാണ് വാസ്തവം.

അയർലൻഡ് ഇന്ന് ഒറ്റയ്ക്കല്ല, യൂറോപ്യൻ യൂണിയനും അതിന്റെ ഇരുപത്തിയേഴ് അംഗരാജ്യങ്ങളും അയർലണ്ടിന്റെ ശക്തരായ സഖ്യകക്ഷികളാണ്. ബ്രെക്സിറ്റ് അയർലണ്ടിലെ കാർഷിക മേഖലയെ അപകടത്തിലാക്കുമോ എന്നുള്ള ആശങ്കകൾ പരിഹരിക്കാൻ ഐറിഷ് ഫാർമേഴ്‌സ് യൂണിയന്റെ പ്രവർത്തനങ്ങൾക്കു സാധിക്കുമെന്നതും രാജ്യത്തിന് കൂടുതൽ ഊർജം പകരുന്നു.

യൂറോപ്യൻ യൂണിയൻ അംഗത്വം, ബഹുരാഷ്ട്ര കമ്പനികളുടെ നിക്ഷേപം, ഏഷ്യൻ വിപണിയുമായുള്ള ബന്ധങ്ങളിലെ വളർച്ച എന്നിവ അയർലണ്ടിനെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

അയർലൻഡിന് ഭൂഖണ്ഡാന്തര ബന്ധം രൂപപ്പെടുത്താൻ ബ്രെക്സിറ്റ് കൂടുതൽ സഹായകമായി. അതുകൊണ്ടുതന്നെ അയർലണ്ടിനെ സംബന്ധിച്ചിടത്തോളം ബ്രെക്സിറ്റ് ഒരു അനുഗ്രഹമാണ്.

Share this news

Leave a Reply

%d bloggers like this: