വിദേശയാത്രാ നിയന്ത്രണങ്ങൾ ജൂലൈ 20 വരെ തുടരും

കോവിഡ്-19 മായി ബന്ധപ്പെട്ട് അയർലൻഡ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വിദേശയാത്ര നിയന്ത്രണങ്ങൾ ജൂലൈ 20 വരെ തുടരും.

വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് ഏർപ്പെടുത്തിയ 14 ദിവസ ക്വാറന്റൈൻ ഉൾപ്പെടെയുള്ള യാത്രാനിയന്ത്രണങ്ങൾ പിൻവലിക്കേണ്ടതില്ലെന്ന് കാബിനറ്റ് തീരുമാനിച്ചു. ഏതൊക്കെ രാജ്യങ്ങളുമായി എയർ ബ്രിഡ്ജ് ഇടപാടുകളും യാത്രകളും   നടത്താമെന്ന് വ്യക്തമാക്കുന്ന ഗ്രീൻലിസ്റ്റിൽ മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകി.

ഗ്രീൻലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടിക ജൂലൈ 9 നകം പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നവെങ്കിലും ജൂലൈ 20-ന് ശേഷം മാത്രമേ പട്ടിക  പ്രസിദ്ധീകരിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി അറിയിച്ചു.

ആരോഗ്യമേഘലയിലെ വിദഗ്‌ദകരുമായുള്ള ചർച്ചകൾക്ക് ശേഷമാണ്‌ ഗ്രീൻലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. രണ്ടാഴ്ച കൂടുമ്പോൾ പട്ടിക അപ്‌ഡേറ്റ് ചെയ്യും. ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ ക്ലസ്റ്ററുകൾ വർധിക്കുകയാണെങ്കിൽ അവയെ പട്ടികയിൽ നിന്നും നീക്കം ചെയ്യും. ജൂലൈ 20-ണ്‌ ശേഷം ഗ്രീൻലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക്‌ 14 ദിവസ ക്വാറന്റൈൻ ബാധകമാകില്ല.

എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർ നിർബന്ധമായും 14 ദിവസത്തെ ക്വാറന്റൈൻ സ്വീകരിക്കണം. കൂടാതെ കോവിഡ് -19 പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിച്ച് നൽകുകയും ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: