ശില്പങ്ങൾ സ്ഥാപിക്കാൻ 600,000 യൂറോയുടെ പദ്ധതിയുമായി ഡബ്ലിൻ സിറ്റി കൗൺസിൽ

ഡബ്ലിനിലെ പാർക്കുകളിലും പൊതു ഇടങ്ങളിലുമായി ശില്പങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് ഡബ്ലിൻ സിറ്റി കൗൺസിൽ.

അടുത്ത 18 മാസത്തിനുള്ളിൽ നഗരത്തിലെ വിവിധ ഇടങ്ങളിലായി ആറ് ശില്പങ്ങളാണ് കൗൺസിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായി 600,000 യൂറോ ചെലവാക്കും. ശില്പങ്ങൾ സ്ഥാപിക്കുന്നതിനുള്ള Sculpture Dublin പദ്ധതി പ്രഖ്യാപനത്തിലാണ് Lord Mayor Hazel Chu ഇക്കാര്യം അറിയിച്ചത്.

ഡബ്ലിൻ സിറ്റി കൗൺസിൽ ലോക്കൽ അഡ്മിനിസ്ട്രേറ്റീവ് പരിധിയിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിലാകും ശില്പങ്ങൾ സ്ഥാപിക്കുക.

  1. ബാലിഫെർമോട്ട് പീപ്പിൾസ് പാർക്ക്, ബാലിഫെർമോട്ട്;
  2. ബുഷി പാർക്ക്, ടെറിനൂർ;
  3. കിൽഡോണൻ പാർക്ക്, ഫിംഗ്ലാസ്;
  4. സ്മിത്ത്ഫീൽഡ് സ്ക്വയർ ലോവർ;
  5. സെന്റ് ആൻസ് പാർക്ക്, റഹേനി എന്നിവിടങ്ങളിൽ ശില്പങ്ങൾ സ്ഥാപിക്കും. കൂടാതെ ഡാം സ്ട്രീറ്റിലെ സിറ്റി ഹാളിന് പുറത്തും പുതിയ ശിൽപം സ്ഥാപിക്കും.

ജനങ്ങളിൽ ശില്പകലയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും കലാബോധം സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: