Learner Drivers -ൽ നിന്നും പിഴയായി ഈടാക്കിയത് 1.1 മില്യൺ യൂറോ

അയർലണ്ടിൽ Learner Drivers-ൽ നിന്നും പിഴയായി ഈടാക്കിയത് 1.1 മില്യൺ യൂറോയാണെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഈടാക്കിയ പിഴയിൽ മുൻ വർഷത്തെക്കാൾ 30 ശതമാനത്തിൻ്റെ വർധനവുണ്ടായി.

വാഹനമോടിക്കാൻ പഠിക്കുന്ന ആളോടൊപ്പം ഡ്രൈവിംഗ് പഠിപ്പിക്കാൻ യോഗ്യതയുള്ള ഒരാൾ ഉണ്ടായിരിക്കണം. കൂടാതെ ഡ്രൈവിംഗുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങൾ‌ പാലിക്കുകയും വേണം.
ഇത് പാലിക്കാത്തവരിൽ നിന്നും 120 യൂറോ വരെ പിഴ ഈടാക്കുന്നതിന് പുറമേ മറ്റ് നിയമനടപടികൾ നേരിടേണ്ടി വരികയും ചെയ്യും.

പുതുതായി ഡ്രൈവിംഗ് യോഗ്യത നേടിയവർ അവരുടെ വാഹനങ്ങളിൽ രണ്ട് വർഷത്തേക്ക് N പ്ലേറ്റുകൾ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇത് പാലിക്കാത്തവരും പിഴയടക്കണ്ടിവരും.

2018-ൽ അയ്യായിരത്തി അറുനൂറോളം പേരാണ് പിഴയൊടുക്കിയത്. കഴിഞ്ഞ വർഷം ഇത് ഏഴായിരത്തിമുന്നൂറായി ഉയർന്നു. പിഴ അടച്ചവരിൽ കൂടുതൽ പേരും ഡബ്ലിനിൽ നിന്നുള്ളവരായിരുന്നു. കോർക്ക്, കിൽ‌ഡെയർ, ലിമെറിക്ക്, വെക്സ്ഫോർഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു തൊട്ടുപിന്നിൽ പിഴയൊടുക്കിയവർ.

Share this news

Leave a Reply

%d bloggers like this: