HSE- യുടെ കോവിഡ് -19 ട്രെയ്‌സിംഗ് ആപ്ലിക്കേഷൻ ഇന്നു മുതൽ ജനങ്ങളിലേക്ക് എത്തും

കോവിഡ് -19 കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്പ് ജനങ്ങൾക്ക് ഇന്നു മുതൽ ഉപയോഗിക്കാൻ സാധിക്കുമെന്ന് ആരോഗ്യവകുപ്പുമന്ത്രി Stephen Donnelly അറിയിച്ചു.

ആപ്ലിക്കേഷൻ പുറത്തിറക്കുന്നതിന് മുന്നോടിയായി, ഇന്നലെ വൈകുന്നേരം മുതൽ iOS, Android ഉപകരണങ്ങളിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിച്ചിരുന്നു.

ആപ്ലിക്കേഷൻ സ്റ്റോറുകളിൽ ‘കോവിഡ് ട്രാക്കർ അയർലഡ്’ എന്ന് സെർച്ച്‌ ചെയ്താൽ ആപ്ലിക്കേഷൻ കണ്ടെത്താനാകും.

കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്നത് തടയാനും പൊതുജനാരോഗ്യം ഉറപ്പുവരുത്താനും കോവിഡ് ട്രാക്കർ ആപ്ലിക്കേഷൻ സഹായകമാകുമെന്നും ആരോഗ്യവകുപ്പുമന്ത്രി പറഞ്ഞു.

ഉപയോക്താക്കൾക്ക് ഏത് സമയത്തും ആപ്ലിക്കേഷന്റെ ഉപയോഗം അവസാനിപ്പിക്കാനും ആപ്ലിക്കേഷനിലൂടെ പങ്കിടുന്ന വിവരങ്ങളെ നിയന്ത്രിക്കാനും സാധിക്കും.

നിലവിലുള്ള പൊതുജനാരോഗ്യ  മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതോടൊപ്പം കോവിഡ് ട്രാക്കർ ആപ്ലിക്കേഷനും ഉപയോഗിക്കുക. തൊഴിലിടങ്ങളിലും യാത്രകളിലും പൊതു ഇടങ്ങളിലും നിങ്ങളെ  സുരക്ഷിതമായി തുടരാനിത്  സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

HSE, ആരോഗ്യ വകുപ്പ്, ഗവണ്മെന്റ് ചീഫ് ഇൻഫർമേഷൻ ഓഫീസർ, Garda Síochána, എന്നിവർക്കൊപ്പം ഐറിഷ് സ്വകാര്യ മേഖലയിലെ സാങ്കേതിക ഏജൻസിയായ Expleo, Nearform, Information Security Assurance Services Ltd (ISAS), EdgeScan, സയൻസ് ഫൗണ്ടേഷൻ അയർലണ്ടിലെ വിദഗ്ദ്ധർ ഉൾപ്പെടെയുള്ള നിരവധി ഉദ്യോഗസ്ഥരുടെ മാസങ്ങളായുള്ള ശ്രമഫലമായാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.

Share this news

Leave a Reply

%d bloggers like this: