കോവിഡ് ട്രാക്കർ അപ്ലിക്കേഷൻ ആദ്യ ദിവസം ഡൗൺലോഡ് ചെയ്തത് 862,000-ലധികം പേർ

കോവിഡ് -19 കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്പ് പുറത്തിറക്കിയ ആദ്യദിവസം തന്നെ 862,000 ലധികം പേരാണ് ഡൗൺലോഡ് ചെയ്‌തത്.

ആപ്ലിക്കേഷൻ പുറത്തിറക്കുന്നതിന് മുന്നോടിയായി, ഇന്നലെ വൈകുന്നേരം മുതൽ iOS, Android ഉപകരണങ്ങളിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ സാധിച്ചിരുന്നു.

കൊറോണ വൈറസ് (COVID-19) വ്യാപിക്കുന്നത് തടയാനും പൊതുജനാരോഗ്യം ഉറപ്പുവരുത്താനും കോവിഡ് ട്രാക്കർ ആപ്ലിക്കേഷൻ സഹായകമാകുമെന്നും ആരോഗ്യവകുപ്പുമന്ത്രി പറഞ്ഞു.

ഉപയോക്താക്കൾക്ക് ഏത് സമയത്തും ആപ്ലിക്കേഷന്റെ ഉപയോഗം അവസാനിപ്പിക്കാനും ആപ്ലിക്കേഷനിലൂടെ പങ്കിടുന്ന വിവരങ്ങളെ നിയന്ത്രിക്കാനും സാധിക്കും.

നിലവിലുള്ള പൊതുജനാരോഗ്യ  മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതോടൊപ്പം കോവിഡ് ട്രാക്കർ ആപ്ലിക്കേഷനും ഉപയോഗിക്കുക വഴി തൊഴിലിടങ്ങളിലും യാത്രകളിലും പൊതുഇടങ്ങളിലും സുരക്ഷിതമായി തുടരാനിത്  സഹായിക്കും.

കോവിഡിനെതിരെയുള്ള ഐക്യദാർഢ്യത്തിന്റെയും കൂട്ടായ മനോഭാവത്തിന്റെയും ഉദാഹരണമാണ് കോവിഡ് ട്രാക്കറിനോടുള്ള പൊതുജനങ്ങളുടെ പ്രതികരണമെന്ന് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റൊണാൻ ഗ്ലിൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: