ഡബ്ലിൻ ഗ്രാൻഡ് കനാലിലെ പത്തേമാരികളിലെ താമസക്കാർ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ

ഡബ്ലിൻ ഗ്രാൻഡ് കനാലിലെ പത്തേമാരികളിൽ താമസിക്കുന്ന ആളുകളെ അതിൽ നിന്നും കുടിയൊഴിപ്പിക്കാനൊരുങ്ങുന്നു. അവ ഉടനെ തന്നെ നീക്കിയില്ലെങ്കിൽ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും അറിയിച്ചു.

രാജ്യത്തെ നദികളെയും കനാലുകളെയും പരിപാലിക്കുന്നതിനു വേണ്ടിയാണ്‌ ഈ നടപടികൾ സ്വീകരിക്കുന്നതെന്നും വാട്ടർവേ അയർലൻഡ് അറിയിച്ചു.

നിലവിലെ നിയമമനുസരിച്ച്, തുടർച്ചയായി അഞ്ച് ദിവസത്തിൽ കൂടുതൽ കനാലുകളിൽ ബോട്ടുകൾ ഒഴുകാൻ അനുവദിക്കുന്നില്ല.

കുടിയൊഴിപ്പിക്കൽ നടപടികൾ അവസാനിപ്പിക്കണമെന്നും ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന് നിയമങ്ങൾ ഭേദഗതി വരുത്തണമെന്നും താമസക്കാർ അഭ്യർത്ഥിച്ചു.

പത്തേമാരികളിൽ താമസിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 4,750 പേർ ഒപ്പുവച്ച നിവേദനം വാട്ടർവേ അയർലൻഡിന് സമർപ്പിക്കും.

Share this news

Leave a Reply

%d bloggers like this: