‘ഡാനിഷ് IKEA’ (JYSK) യുടെ ഡബ്ലിനിലെ ആദ്യ സ്റ്റോർ സാൻട്രിയിൽ ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കും  

അയർലണ്ട് തലസ്ഥാന നഗരിയിൽ JYSK ഫർണിച്ചറിന്റെ ആദ്യ സ്റ്റോർ ഒക്ടോബറിൽ പ്രവർത്തനമാരംഭിക്കും. ഡബ്ലിൻ നോർത്തിൽ സാൻട്രിയിലെ ഗള്ളിവേഴ്സ് റീറ്റെയ്ൽ പാർക്കിലാണ് സ്റ്റോർ ആരംഭിക്കുക.

2019-ലാണ് ഡാനിഷ് ഫർണിഷിങ് കമ്പനിയായ JYSK അയർലണ്ടിൽ പ്രവർത്തനമാരംഭിക്കുന്നത്. രാജ്യത്തുടനീളം ഏഴ് ശാഖകളാണ്  ഇതിനകം കമ്പനി ആരംഭിച്ചത്.

Cork, Waterford, Limerick, Portlaoise, Naas, Navan, Drogheda എന്നിവിടങ്ങളിൽ JYSK സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.

അയർലണ്ടിലുടനീളം JYSK യുടെ നിരവധി ശാഖകൾ തുറക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.  2021 അവസാനത്തോടെ രാജ്യത്തുടനീളം 20 സ്റ്റോറുകൾ ആരംഭിക്കുമെന്നും ഏകദേശം 200 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അയർലണ്ടിലെ JYSK റീട്ടെയിൽ മേധാവി Roni Tuominen പറഞ്ഞു

Share this news

Leave a Reply

%d bloggers like this: