ഐറിഷ് ധനകാര്യ വകുപ്പുമന്ത്രി പാസ്ചൽ ഡൊനോഹോ യൂറോ ഗ്രൂപ്പ് പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ടു

യൂറോ ഗ്രൂപ്പിന്റെ പുതിയ പ്രസിഡന്റായി ഐറിഷ് ധനകാര്യ വകുപ്പുമന്ത്രി പാസ്ചൽ ഡൊനോഹോ തിരഞ്ഞെടുക്കപ്പെട്ടു. യൂറോ കറൻസി ഉപയോഗിക്കുന്ന 19 രാജ്യങ്ങളിൽ നിന്നുള്ള ധനമന്ത്രിമാരുടെ കൂട്ടായ്മയാണ്‌ യൂറോ ഗ്രൂപ്പ്‌.

ഇന്നലെ വൈകുന്നേരം നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിൽ സ്പാനിഷ് ധനകാര്യ വകുപ്പുമന്ത്രി നാദിയ കാൽവിനോയെ തോൽപ്പിച്ചാണ് ഡൊണോഹോ പ്രസിഡന്റ്‌ സ്ഥാനത്തെത്തിയത്.

ധനമന്ത്രിമാരുടെ പ്രതിമാസ യോഗങ്ങൾക്ക് ഡൊണോഹോ അദ്ധ്യക്ഷനാകും. ലക്സംബർഗിന്റെ Jean-Claude Juncker, നെതർലാൻഡിന്റെ  Jeroen Dijsselbloem, പോർച്ചുഗലിന്റെ Mário Centeno എന്നിവർക്കുശേഷം  യൂറോഗ്രൂപ്പിന്റെ പ്രസിഡന്റാകുന്ന നാലാമത്തെയാളാണ് ഡൊണോഹോ.

യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്ക് കോവിഡ് -19 റിക്കവറി ഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതികളിൽ കൂടുതൽ ശ്രദ്ധചെലുത്തുമെന്ന് ഡൊനോഹോ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: