ഉപഭോക്താക്കളെ അമ്പരപ്പിച്ച് ആയിരക്കണക്കിന് യൂറോ മോർട്ടഗേജിൽ നിന്നും AIB എഴുതിതള്ളുന്നു

നൂറുകണക്കിന് ഉപഭോക്താക്കൾക്കാണ് ഇതുമൂലം ആയിരക്കണക്കിന് യൂറോ മോർട്ട ഗേജിൽ ഇളവ് ലഭിക്കുന്നത്. ഈ നടപടിയിലൂടെ നൂറിലധികം ഉപഭോക്താക്കളുടെ മോർട്ടഗേജ് കടങ്ങൾ എഴുതിത്തള്ളിയതായി AIB അറിയിച്ചു. ആയിരക്കണക്കിന് യൂറോയുടെ നഷ്ടമാണ് ഇതിലൂടെ ബാങ്കിന് ഉണ്ടാവുക.

5,900 ട്രാക്കർ മോർട്ട്ഗേജ് ഉടമകൾക്ക് അധികവും നഷ്ടപരിഹാരം നൽകുമെന്ന് AIB ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള മോർട്ടഗേജ് നിരക്കിൽ നിന്നും ട്രാക്കർ നിരക്കിലേക്ക് മാറാനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്ക് നൽകണമെന്ന് ഫിനാൻഷ്യൽ സർവീസസ് ആൻഡ് പെൻഷൻ ഓംബുഡ്‌സ്മാൻ (FSPO) നടത്തിയ വിധിന്യായത്തിൽ അറിയിച്ചിരുന്നു.

ബുദ്ധിമുട്ടനുഭവിക്കുന്ന ഉപഭോക്താക്കളുടെ പണയവായ്പയുമായി ബന്ധപ്പെട്ട വിവരങ്ങൾ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കത്തിലൂടെ അറിയിക്കുമെന്നും ബാങ്ക് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: