ഇന്ത്യന്‍ അംബാസിഡര്‍ കാസ്റ്റില്‍ബ്ലേനി സന്ദര്‍ശിച്ചു

ഡബ്ലിന്‍: ഇന്ത്യന്‍ അംബാസിഡര്‍ സന്ദീപ് കുമാര്‍ കൗണ്ടി മൊണഹാനിലെ കാസില്‍ബ്ലേനി സെ.മേരീസ് ഹോസ്പിറ്റല്‍ സന്ദര്‍ശിച്ച് ഫ്രണ്ട്‌ലൈന്‍ ജീവനക്കാര്‍ നല്‍‌കുന്ന പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയുണ്ടായി. നേഴ്സിംഗ് ഡയറക്ടര്‍ Margaret McNally യും മറ്റ് ജീവനക്കാരും ചേര്‍ന്ന് അംബാസിഡറെ സ്വീകരിക്കുകയുണ്ടായി. തുടര്‍ന്ന് ലോക്കല്‍ എന്റര്‍പ്രൈസ് സെന്റര്‍ സന്ദര്‍ശിക്കുകയും മേയറുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.ഇന്ത്യന്‍ വംശജരുടെ ഉടമസ്ഥതയിലുള്ള Shabra Plastics & Recycling Ltd അദ്ദേഹം സന്ദര്‍ശിക്കുകയുണ്ടായി. വൈകുന്നേരം ഹോട്ടല്‍ ഹൊല്‍‌ഗ്രോവില്‍ കാസില്‍‌ബ്ലേനിയിലെ ഇന്ത്യക്കാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സന്ദര്‍ശനവും കൂടിക്കാഴ്ചയും നടത്തപ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: