പൗരത്വ ചടങ്ങുകൾ ഓൺലൈനിൽ നടത്തി ഐറിഷ് സർക്കാർ

യൂറോപ്പിലെ ആദ്യ വെർച്വൽ പൗരത്വ ആഘോഷങ്ങൾക്ക് അയർലണ്ട് വേദിയായി.

ഐറിഷ് പൗരത്വം ലഭിച്ച ഒൻപത് രാജ്യങ്ങളിൽ നിന്നുള്ള ഇരുപത്തിയൊന്ന് പേരുടെ പൗരത്വചടങ്ങുകളാണ് ഓൺലൈനായി നടത്തിയത്.

കോവിഡ് -19 സൃഷ്ടിച്ച പ്രതിസന്ധിയെ തുടർന്ന് മാർച്ച് ആദ്യം കൗണ്ടി കെറിയിൽ നടന്ന ചടങ്ങുകളിൽ പങ്കെടുക്കാതിരുന്ന 21 അപേക്ഷകരുടെ പൗരത്വ ചടങ്ങുകളാണ് കഴിഞ്ഞദിവസം നടന്നത്.

പൗരത്വം നേടിയവരിലധികവും യുകെയിൽ നിന്നാണ് (10). കൂടാതെ ചൈന (3), പോളണ്ട് (2), ലെബനൻ (1), തായ്ലൻഡ്(1), റഷ്യ(1) , റൊമാനിയ(1), ഇന്ത്യ(1), ബ്രസീൽ(1) എന്നിവിടങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നു.

അപേക്ഷകരിൽ ഏറ്റവും മുതിർന്ന ആളിന്റെ പ്രായം 84 ഉം ഏറ്റവും കുറഞ്ഞ പ്രായം 26-മാണ്. പൗരത്വം ലഭിച്ചതിൽ രണ്ട് പേർ ദമ്പതികളുമാണ്.

അയർലണ്ടിന്റെ നിയമവ്യവസ്ഥയെ വിശ്വസ്തതയോടെ പാലിക്കുമെന്നും ജനാധിപത്യ മൂല്യങ്ങളെ മാനിക്കുമെന്നും അവർ പ്രതിജ്ഞയെടുത്തു.

അയർലണ്ടിലെ പുതിയ പൗരന്മാർക്ക് ജസ്റ്റിസ് മിനിസ്റ്റർ Helen McEntee  ഊഷ്മളമായ സ്വാഗതം ആശംസിച്ചു

Share this news

Leave a Reply

%d bloggers like this: