ബ്രിട്ടീഷ് പൗരൻമാർക്ക്‌ രണ്ടാഴ്ചത്തെ ക്വാറന്റൈൻ ഒഴിവാക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് പ്രധാനമന്ത്രി

അവധിക്കാലത്ത്‌ അയർലണ്ടിലേക്ക് എത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് രണ്ടാഴ്ചത്തെ ക്വാറന്റൈൻ ഒഴിവാക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ അറിയിച്ചു. അയർലണ്ടിനേക്കാൾ രോഗവ്യാപനം കുറഞ്ഞ രാജ്യങ്ങളെ ഗ്രീൻലിസ്റ്റിൽ ഉൾപ്പെടുത്തി പട്ടിക പ്രസിദ്ധീകരിക്കുമെന്നും ഈ പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക്‌ ക്വാറന്റൈൻ ഒഴിവാക്കുമെന്നും സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

വൈറസ് വ്യാപനം നിയന്ത്രിക്കുക എന്നത് പ്രധാനമാണ്. UK-യുടെ ചില ഭാഗങ്ങളിൽ ഇപ്പോഴും അതിന് സാധിച്ചിട്ടില്ല. ഇവിടങ്ങളിൽ ഇപ്പോഴും ലോക്ക്ഡൗൺ തുടരുകയാണ്. അതിനാൽ അതീവ ജാഗ്രതയോടെയാകും ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈകൊള്ളുകയൊള്ളന്ന് അദ്ദേഹം പറഞ്ഞു.

ആരോഗ്യമേഘലയിലെ വിദഗ്‌ദകരുമായി ചർച്ച ചെയ്താകും ഗ്രീൻലിസ്റ്റ് പ്രസിദ്ധീകരിക്കുക. പട്ടികയിൽ നിരന്തരമായ അപ്‌ഡേറ്റുകൾക്ക് വിധേയമാകുമെന്നും, ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ രോഗ വ്യാപനം വർധിക്കുകയാണെങ്കിൽ അവയെ പട്ടികയിൽ നിന്നും നീക്കം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിലുടനീളമുള്ള വൈറസിന്റെ പ്രവർത്തനത്തെ ആരോഗ്യവിദഗ്‌ദകർ നിരീക്ഷിക്കുന്നുണ്ട്. ന്യൂയോർക്ക്, ടെക്സസ്, കാലിഫോർണിയ തുടങ്ങിയ US നഗരങ്ങളിലെ രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവാണ് ഇതിനുകാരണം.

Share this news

Leave a Reply

%d bloggers like this: