വടക്കൻ ഡബ്ലിനിൽ 24000 യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി: മൂന്നു പേർ കസ്റ്റഡിയിൽ

ഡബ്ലിനിലെ ഡ്രംകോണ്ട്രയിൽ ഒരു വീട്ടിൽ നിന്നും 24,000 യൂറോ വിലവരുന്ന 1.2 കിലോ കഞ്ചാവ് പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. അനധികൃതമായി കഞ്ചാവ് കൈവശം വച്ച മൂന്ന് പേരെ സംഭവ സ്ഥലത്തുനിന്നും ഗാർഡ അറസ്റ്റു
ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ 24 വയസ് പ്രായമുള്ളതും മറ്റ് രണ്ട് പേർ 19 വയസ് പ്രായമുള്ളവരാണ്.

ഡ്രംകോണ്ട്ര പ്രദേശത്ത് വർധിച്ചു വരുന്ന അതിക്രമങ്ങളെ ലക്ഷ്യംവച്ച് ഗാർഡയും റവന്യൂ വകുപ്പും സംയുക്തമായി നടത്തിയ രഹസ്യാന്വേഷണത്തിലാണ് കഞ്ചാവ് മാഫിയ പിടിയിലായത്.

1996 ലെ ക്രിമിനൽ ജസ്റ്റിസ് (മയക്കുമരുന്ന് കടത്ത്) ആക്റ്റ് സെക്ഷൻ 2 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പ്രതികളെ Ballymun-ലെ ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: