ഡബ്ലിനിലെ Mayeston Hall – ലെ മലയാളിയുടെ അപ്പാർട്ട്മെന്റിൽ പട്ടാപ്പകൽ മോഷണം; സ്വർണ്ണവും പണവും നഷ്ടപ്പെട്ടു.

ഡബ്ലിൻ IKEA യുടെ സമീപമുള്ള Mayeston Hall -ലെ മലയാളിയുടെ അപ്പാർട്ട്മെന്റിൽ പട്ടാപ്പകൽ മോഷണം. വീട്ടുകാർ ഇന്നലെ ഉച്ചയ്ക്ക് ഷോപ്പിങ്ങിന് പോയ തക്കം നോക്കിയാണ് മോഷണം നടന്നത്. അപ്പാർട്ട്മെന്റിലെ കതക് തകർത്താണ് അകത്തു കടന്നത്.

12 പവനോളം സ്വർണ്ണവും, 2500 -ഓളം യൂറോയും , വിലപിടിപ്പുള്ള വാച്ചുകളും നഷ്ട്ടപെട്ടു. സാധാരണ അപ്പാർട്ട്മെന്റുകളിൽ മോഷണം അധികം ഉണ്ടാവാറില്ല എന്ന വിശ്വാസത്തിൽ   ആയിരുന്ന  വീട്ടുകാർക്ക് ഇതൊരു ഞെട്ടലായി. .

Share this news

Leave a Reply

%d bloggers like this: