ഡബ്ലിനിൽ പെൺകുട്ടിയെ ക്രൂരമായ ആക്രമിച്ച യുവാവായ പ്രതി അറസ്റ്റിൽ

പടിഞ്ഞാറൻ ഡബ്ലിനിലെ Ballyfermot-ൽ പെൺകുട്ടി ക്രൂരമായ ആക്രമണത്തിന് ഇരയായി. സംഭവത്തിൽ പ്രതിയായ യുവാവിനെ ഗാർഡ അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ Ballyfermot പ്രദേശത്ത് പരിക്കേറ്റ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. സാരമായി പരിക്കുകളുള്ള കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഗാർഡയുടെ ഭാഗത്തു നിന്നും
സംഭവത്തിൽ അടിയന്ത്രിര നടപടികൾ ഉണ്ടായി. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 4 പ്രകാരം അറസ്റ്റ് ചെയ്ത് പ്രതിയെ Clondalkin-ലെ ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ് നിലവിൽ. കേസിൽ അന്വേഷണം തുടരുകയാണെന്ന് ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: