പണത്തിനായി സൈബർ ആക്രമണം; പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു

പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളെ ലക്ഷ്യമിട്ട് ഹാക്കർമാരുടെ ആക്രമണം. ഡെമോക്രാറ്റിക് പ്രസിഡന്റ് ചലഞ്ചർ Joe Biden, ടെക് സംരംഭകൻ Elon Musk എന്നിവരുൾപ്പെടെയുള്ള നിരവധി പ്രമുഖരുടെയും സോഷ്യൽ മീഡിയ കമ്പനികളുടെയും അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഒരു കൂട്ടം ചെറുപ്പക്കാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.

130 ട്വിറ്റർ അക്കൗണ്ടുകളാണ് ഹാക്കർമാർ ടാർജറ്റ് ചെയ്തത്. അതിൽ 45 അക്കൗണ്ടുകളുടെ പാസ്‌വേഡുകൾ‌ പുനർക്രമീകരിക്കുകയും ലോഗിൻ‌ ചെയ്ത് ട്വീറ്റുകൾ‌ അയയ്‌ക്കുകയും ചെയ്തു. കൂടാതെ എട്ട് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ഡൗൺ‌ലോഡും ചെയ്‌തു.

തുടർന്ന് ഹാക്കർമാർക്ക് bitcoin അയക്കണമെന്ന തരത്തിൽ ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുന്നതായുള്ള പോസ്റ്റുകൾ Apple, Uber, മൈക്രോസോഫ്റ്റ് തുടങ്ങിയവയുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ ബുധനാഴ്ച ട്വീറ്റ് ചെയ്തു. വ്യാജ ട്വീറ്റുകളിൽ പരാമർശിച്ചിരിക്കുന്ന ഇമെയിൽ വിലാസങ്ങളിൽ 100,000 ഡോളർ (87,000 യൂറോ) വിലയുള്ള വെർച്വൽ കറൻസി ലഭിച്ചിട്ടുണ്ടെന്ന് ക്രിപ്റ്റോ ഇടപാടുകൾ നിരീക്ഷിക്കുന്ന ബ്ലോക്ക്ചെയിൻ.കോം നൽകിയ വിവരങ്ങൾ വ്യക്തമാക്കുന്നു.

ആക്രമണം ഉണ്ടായ ചില ട്വിറ്റർ അക്കൗണ്ടുകൾ ലോക്ക് ഡൗൺ ചെയ്യുകയും, വ്യാജ ട്വീറ്റുകൾ നീക്കം ചെയ്യുകയും ചെയ്തതായി കമ്പനി അറിയിച്ചു. ഇത്തരത്തിലുള്ള ഹാക്കിങ്ങുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഭാവിയിലെ ഹാക്കിംഗ് ശ്രമങ്ങളിൽ നിന്ന് ജാഗ്രത പാലിക്കാൻ ജീവനക്കാരെ പരിശീലിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: