അയർലൻഡ് മലയാളി  സോമി ജേക്കബ്ബിന്റെ സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച , പൊതുദർശനം വ്യാഴാഴ്ച

ഡബ്ലിൻ ഹരോൾഡ് ക്രോസിൽ ഉള്ള ഔവ്വർ ലേഡീസ് ഹോസ്പൈസ് (Our Lady’s Hospice) സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി സോമി ജേക്കബ് (62 വയസ്സ്) നിര്യാതയായി.

2004 മുതൽ അയർലണ്ടിൽ ജോലി നോക്കി വന്നിരുന്ന സോമി ഒരാഴ്ച ആയി ഡബ്ലിനിൽ താലയിൽ ഉള്ള വീട്ടിൽ പാലിയേറ്റീവ് കെയറിൽ ആയിരുന്നു. വീട്ടിൽ വച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം.

മക്കള്‍ : വിമല്‍ ജേക്കബ്, വിപിന്‍ ജേക്കബ്
മരുമകള്‍ : അഞ്ജു ഐസക്ക്

പരേതയ്ക്ക് അന്തിമോപചാരം അർപ്പിക്കുവാൻ പൊതുജനങ്ങൾക്ക് ഉള്ള അവസരം നാളെ വ്യാഴാഴ്ച (23.08.2020) ഫ്യൂണറൽ ഹോമിൽ കോവിഡ് നിബന്ധനകൾക്ക് അനുസൃതമായി ക്രമീകരിച്ചിരിക്കുന്നു.

സമയ ക്രമീകരണങ്ങൾ

രാവിലെ 10 മുതൽ 1 വരെ.
ഉച്ച തിരിഞ്ഞ് 5 മുതൽ 7 വരെ.

സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (24.07.2020) രാവിലെ 10 മണി മുതൽ ഫ്യൂണറൽ ഹോമിൽ വച്ച് നടത്തപ്പെടും.

ഫ്യൂണറൽ ഹോം അഡ്രസ്സ് ചുവടെ ചേർക്കുന്നു.

Brian McElroy Funeral Directors
The Motor Centre (opposite Tallaght Stadium The Square, Tallaght, Co. Dublin.

Share this news

Leave a Reply

%d bloggers like this: