Steam പുട്ടുപൊടിയുമായി Mayil Brand അയർലണ്ടിൽ ചുവടുറപ്പിക്കുന്നു

പുട്ട് ഇഷ്ടമല്ലാത്ത മലയാളികൾ വളരെ ചുരുക്കമായിരിക്കും. പുട്ടിലെ നൂതന പരീക്ഷണമായ സ്റ്റീം പുട്ടുപൊടിയുമായി മയിൽ ഫുഡ്സ് അയർലൻഡ് വിപണിയിൽ മലയാളികൾക്കായി വേറിട്ട രുചി സമ്മാനിക്കുകയാണ്. പച്ചരി പുഴുങ്ങി പൊടിച്ചെടുത്താണ് മയിൽ സ്റ്റീംപുട്ടുപൊടി തയാറാക്കുന്നത്. അതുകൊണ്ടു മറ്റ് ബ്രാൻഡുകളേക്കാൾ അളവിലും രുചിയിൽ ഗുണമേന്മയിലും മുൻപന്തിയിൽ നിൽക്കുന്നതാണ് .

മലയാളികളുടെ നിത്യോപയോഗ പലചരക്ക് സാധനങ്ങൾ എല്ലാം തന്നെ ഒരൊറ്റ ബ്രാൻഡിൻ്റെ കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ഗുണമേൻമയിലും രുചിയിലും ഒട്ടും കുറവ് വരുത്താതെ മയിൽ ബ്രാൻഡ് അയർലൻഡ് വിപണിയിലും ഇപ്പോൾ ലഭ്യമാണ്.

മട്ട അരി തുടങ്ങി പയർ, പരിപ്പ്, അരിപ്പൊടികൾ, സ്നാക്സ് ഉൾപ്പെടെ 75-ഓളം പ്രോഡക്ടുകളാണ് മയിൽ ബ്രാൻഡ് അയർലണ്ടിൽ വിപണനത്തിനായി എത്തിച്ചു കൊണ്ടിരിക്കുന്നത്.

ഇറക്കുമതിയിൽ കർശന മാനദണ്ഡങ്ങൾ പുലർത്തുന്ന അമേരിക്കയിൽ മറ്റു പ്രമുഖ ബ്രാൻഡുകൾക്ക് ഒന്നും തന്നെ മട്ട അരി ഇറക്കുമതി ചെയ്യുന്നതിന് ലൈസൻസ് ഇല്ലാത്തപ്പോഴും മയിൽ ബ്രാൻഡിന് ലൈസൻസ് കിട്ടിയതിന് അവർ ക്വാളിറ്റിയിലും ഗുണമേന്മയിലും പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിൻ്റെ തെളിവാണ്. കേന്ദ്ര സർക്കാരിന്റെ ISO അടക്കമുള്ള ഗുണമേന്മ മാനദണ്ഡങ്ങളും നേടിയ സ്ഥാപനമാണ് മയിൽ ഫുഡ്സ്.

അര പതിറ്റാണ്ടിലേറെയായി ബിസിനസ്സ് രംഗത്തുള്ള കോട്ടക്കൽ ഗ്രൂപ്പിൻ്റെ കീഴിലുള്ളതാണ് മയിൽ പ്രോഡക്ട്സ്. ഗൾഫ് ഉൾപ്പെടെ 25-ലേറെ രാജ്യങ്ങളിൽ മയിലിൻ്റെ പ്രോഡക്ടുകൾ ലഭ്യമാണ്.

മയിൽ അരിപ്പൊടികൾ ഇപ്പോൾ ഓഫർ പ്രൈസിൽ ഏഷ്യൻ ഷോപ്പുകളിൽ ലഭ്യമാണെന്ന് വിതരണക്കാർ അറിയിച്ചിട്ടുണ്ട്.

നാളിതുവരെ നിങ്ങൾ നൽകിയ പിന്തുണക്ക് നന്ദി അറിയിക്കുന്നതോടൊപ്പം വരും നാളുകളിലും നിങ്ങളുടെ പിന്തുണയും ഉപദേശങ്ങളും താഴ്മയായി അഭ്യർത്ഥിക്കുന്നു.

Share this news

Leave a Reply

%d bloggers like this: