കാർബൺ പുറംതള്ളൽ കുറയ്ക്കാൻ പദ്ധതിയുമായി Nando’s

അടുത്ത ദശകങ്ങളിൽ കാർബൺ ഉദ്‌വമനം കുത്തനെ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുകെ ആസ്ഥാനമായുള്ള റെസ്റ്റോറന്റ് ശൃംഖലയായ Nando’s പുതിയ പരീക്ഷങ്ങൾ നടത്താൻ പദ്ധതിയിടുന്നു. ചിക്കൻ പോലെയുള്ള മാംസഹാരങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് കാർബൺ പുറംതളളൽ വർധിക്കുന്നതിന് കാരണമാകുമെന്നും ഇത് കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും റെസ്റ്റോറന്റ് അധികൃതർ അറിയിച്ചു.

ലോകമെമ്പാടുമായി 930 ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിക്കുന്ന ഡൈനിംഗ് ബ്രാൻഡ് ചിക്കന്റെ ഉപയോഗം കുറയ്ക്കുന്നതിനും സോയ പോലുള്ള ബദൽ സ്രോതസ്സുകൾ കണ്ടെത്തുന്നതിനും നിരവധി പരീക്ഷണങ്ങളാണ് നടപ്പിലാക്കുക. ബിസിനസിൽ നിന്ന് നേരിട്ട് കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനും 2030 ഓടെ റെസ്റ്റോറന്റുകളിൽ നിന്നുമുള്ള കാർബൺ വമിക്കൽ പകുതിയാക്കുന്നതിനുമായി Nando’s പ്രഖ്യാപിച്ച നിരവധി പദ്ധതികളിലൊന്നാണിത്.

ചിക്കൻ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന കാർബൺ ആഘാതം കുറയ്ക്കുന്നതിന് ഗോതമ്പ് ഉൽപാദനം, കാർഷിക-പാരിസ്ഥിതിക വളർച്ച, കൂടുതൽ സോയ ഉത്പാദനം തുടങ്ങിയ മാർഗങ്ങളാണ് Nando’s മുന്നോട്ടു വയ്ക്കുന്നത്. ആദ്യത്തെ 3D പ്രിന്റഡ് ചിക്കൻ നഗ്ഗേറ്റ്സ് വിപണിയിലെത്തിക്കാൻ റഷ്യൻ ലബോറട്ടറിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഫാസ്റ്റ്ഫുഡ് ശൃംഖലയായ KFC കഴിഞ്ഞ ആഴ്ച പ്രഖ്യാപനം നടത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: