ഡബ്ലിനിലെ പഴം, പച്ചക്കറി വിപണിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നു

ഡബ്ലിനിലെ ഫ്രൂട്ട് & വെജിറ്റബിൾ മാർക്കറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡബ്ലിൻ സിറ്റി കൗൺസിൽ അറിയിച്ചു. ഡബ്ലിൻ നോർത്ത് സൈഡ് കാപ്പെൽ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന ഫ്രൂട്ട് & വെജിറ്റബിൾ മാർക്കറ്റ് കഴിഞ്ഞ വർഷം പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. 127 വർഷത്തെ വ്യാപാര പ്രവർത്തനങ്ങൾക്കു ശേഷമാണ് കഴിഞ്ഞ വർഷം മാർക്കറ്റ് അടച്ചത്.

സിറ്റി കൗൺസിലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണിത്. കെട്ടിടത്തിൽ വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് ടെണ്ടറുകൾ നൽ‌കാനാണ് കൗൺസിൽ പദ്ധതിയിടുന്നത്. കോർക്കിലെ ഇംഗ്ലീഷ് മാർക്കറ്റിന് സമാനമായ രീതിയിൽ ഡബ്ലിനിലേയും മാർക്കറ്റ് സജീകരിക്കാനാണ് സിറ്റി കൗൺസിലിന്റെ തീരുമാനം.

കെട്ടിടത്തിന്റെ അറ്റകുറ്റപണികൾക്കായി ഏകദേശം 18 മാസം വേണ്ടി വരും. 3 മില്യൺ ഡോളർ ഇതിന് ചിലവ് വരുമെന്നും കൗൺസിൽ അറിയിച്ചു. എന്നാൽ സ്വകാര്യ വ്യക്തികൾക്ക് വ്യാപാരകരാർ നൽകാതെ മാർക്കറ്റ് സർക്കാർ ഏറ്റെടുക്കണമെന്നുമുള്ള അഭിപ്രായം ശക്തമായി ഉയരുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: