ഷോപ്പിങ്ങിനിടയിലെ തിക്കും തിരക്കും മടുപ്പ് ഉണ്ടാക്കുന്നുണ്ടോ?? ക്രൗഡ് ചെക്കർ ഉപയോഗിക്കൂ, തിരക്ക് മറന്നേക്കു

ഷോപ്പിംഗ് വേളകളിൽ തിക്കും തിരക്കും അനുഭവിക്കുമ്പോഴും, ക്യു നിൽക്കുമ്പോഴും നമുക്ക് ഉണ്ടാകുന്ന മടുപ്പ് ചെറുതൊന്നുമല്ല. എന്നാൽ ഇതിനൊരു പരിഹാരവുമായിട്ടാണ് Dundrum ടൗൺ സെന്റർ എത്തിയിരിക്കുന്നത്. ഷോപ്പിംഗിനായി പുറപ്പെടുന്നതിനു മുൻപ് തന്നെ ഷോപ്പിലെ തിരക്ക് അറിയാനുള്ള നൂതന വിദ്യയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ക്രൗഡ് ചെക്കർ എന്ന് പേര് നൽകിയിരിക്കുന്ന ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് ഷോപ്പിലെ തിരക്കിനെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ ലഭിക്കുന്നു. ഷോപ്പർട്രാക്ക് എന്ന കമ്പനിയുമായി സഹകരിച്ചാണ് Dundrum ഈ സാങ്കേതികരീതി ഉപഭോതാക്കളില്ലേക്ക് എത്തിക്കുന്നത്. ക്രൗഡ് ചെക്കറിന്റെ തത്സമയ അപ്‌ഡേറ്റുകൾ 98% കൃത്യമാണ്. കൂടാതെ യൂറോപ്പ്, ഏഷ്യ, US എന്നിവിടങ്ങളിലെ ഷോപ്പിംഗ് സെന്ററുകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്.

നാല് സ്റ്റാറ്റസുകളാണ് ഉപഭോക്താക്കൾക്ക് തിരക്കിനെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നതിനായി ക്രൗഡ് ചെക്കറിൽ ഉണ്ടാവുക.

Share this news

Leave a Reply

%d bloggers like this: