കുത്തി വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ വാഹനം കയറ്റി; യുഎസില്‍ മലയാളി നഴ്‌സിനെ അതിക്രൂരമായി കൊലപ്പെടുത്തി; കൊലക്കു പിന്നിൽ ഭർത്താവ് എന്ന് സൂചന

സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു. ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്ന മെറിന്‍ ജോയി(28) ആണ് മരിച്ചത്.

ഭര്‍ത്താവാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് വരുമ്പോഴാണ് കുത്തേറ്റത്. കുത്തി വീഴ്ത്തിയതിന് ശേഷം ശരീരത്തിലൂടെ വാഹനം ഇടിച്ചു കയറ്റിയതായും പറയുന്നു.

ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ്. കുറച്ചുകാലമായി ദമ്പതികള്‍ വേര്‍പിരിഞ്ഞ് കഴിയുകയാണ്. ഇവര്‍ക്ക് രണ്ട് വയസുള്ള മകളുണ്ട്.

Share this news

Leave a Reply

%d bloggers like this: