അഞ്ച് വര്‍ഷത്തിനുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യനെ മറികടക്കും, വീണ്ടും നിര്‍മിത ബുദ്ധിക്കെതിരെ ഇലോണ്‍ മസ്‌ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് എതിരെയുള്ള വാദങ്ങളുമായി വീണ്ടും ഇലോണ്‍ മസ്‌ക്. കാര്യങ്ങള്‍ വിചിത്രമായി മാറുന്ന അവസ്ഥയായിരിക്കും വരാനിരിക്കുന്നതെന്ന് അദ്ദേഹം

മനുഷ്യനെ മറികടക്കുമോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്? ഈ ചോദ്യം കേട്ടുതുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍ അതിന് അധികനാള്‍ വേണ്ടിവരില്ലെന്ന് ടെസ്ല, സ്‌പെയ്‌സ് എക്‌സ് സ്ഥാപനങ്ങളുടെ സിഇഒ ഇലോണ്‍ മസ്‌ക്. നിര്‍മിത ബുദ്ധി മനുഷ്യനെക്കാള്‍ സ്മാര്‍ട്ട് ആകുമെന്നും 2025ഓടെ അവ നമ്മെ മറികടക്കുമെന്നും പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

”നിര്‍മിതബുദ്ധി മനുഷ്യനെക്കാള്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്ന സാഹചര്യത്തിലേക്കാണ് വരുന്നത്. അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള സമയം കൊണ്ട് അത് സംഭവിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അഞ്ചുവര്‍ഷം കൊണ്ട് എല്ലാം നരകമാകുമെന്ന് ഇതിന് അര്‍ത്ഥമില്ല. എന്നാല്‍ കാര്യങ്ങള്‍ അസ്ഥിരമോ വിചിത്രമോ ആകാമെന്നാണ് ഇതിനര്‍ത്ഥം.” ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു.

ഇതാദ്യമായല്ല നിര്‍മിതബുദ്ധിയെക്കുറിച്ചുള്ള ആശങ്ക ഇലോണ്‍ മസ്‌ക് പങ്കുവെക്കുന്നത്. നമ്മുടെ തലച്ചോറിനെ കംപ്യൂട്ടറുമായി കണക്റ്റ് ചെയ്യാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തില്ലെങ്കില്‍ മനുഷ്യനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വളര്‍ത്തുമൃഗങ്ങളെപ്പോലെയായിരിക്കും പരിഗണിക്കുകയെന്നാണ് അദ്ദേഹം 2016ല്‍ പറഞ്ഞത്. മാനവികതയുടെ നിലനില്‍പ്പിന് തന്നെ ഇവ ഭീഷണിയാകുമെന്നും പറഞ്ഞിരുന്നു.

”നിര്‍മിത ബുദ്ധിയെക്കുറിച്ച് നാം ഏറെ ജാഗ്രതയോടെയിരിക്കണമെന്ന് ഞാന്‍ കരുതുന്നു. അവ മനുഷ്യന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായേക്കാം.” ഇലോണ്‍ മസ്‌ക് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: