ബാങ്ക് ഓഫ് അയർലൻഡിനുമേൽ സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് 1.6 മില്യൺ യൂറോ പിഴ ചുമത്തി

ബാങ്ക് ഓഫ് അയർലൻഡിന്റെ തേർഡ് പാർട്ടി പേയ്‌മെന്റുകളിൽ ഗുരുതരമായ പിഴവുകൾ കണ്ടെത്തി. സെൻട്രൽ ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ പുറത്തു വന്നത്.

പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് ബാങ്ക് ഓഫ് അയർലണ്ടിനുമേൽ സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ട് 1,660,000 യൂറോ പിഴ ചുമത്തി.

യൂറോപ്യൻ കമ്മ്യൂണിറ്റി(മാർക്കറ്റ്സ് ഇൻ ഫിനാൻഷ്യൽ ഇൻസ്ട്രുമെന്റ്സ്) ആക്ട് 2007 – ലംഘിച്ചതിനാണ് സെൻട്രൽ ബാങ്ക് പിഴ ചുമത്തിയത്.

10 വർഷത്തിനുള്ളിൽ ബാങ്കിന്റെ തേർഡ് പാർട്ടി പേയ്‌മെന്റുകളിലുണ്ടായ നിരവധി പിഴവുകളാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ ലംഘനങ്ങൾ ബാങ്കിന്റെ മുൻ അനുബന്ധ സ്ഥാപനമായ ബാങ്ക് ഓഫ് അയർലൻഡ് പ്രൈവറ്റ് ബാങ്കിംഗ് ലിമിറ്റഡ് (BOIPB)-നും ഉത്തരവാദിത്തമുണ്ടെന്നാണ് റിപ്പോർട്ട്‌.

Share this news

Leave a Reply

%d bloggers like this: