ബക്രീദ് ദിന പ്രേത്യേക ഫേസ്ബുക് ലൈവ് ഷോയുമായി മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക് ഡബ്ലിൻ, അയർലണ്ട്

കലാഭവൻറ്റെ, ലണ്ടൻ ചാപ്റ്റർ അവതരിപ്പിക്കുന്ന we shall overcome എന്ന ഫേസ്ബുക് ഓൺലൈൻ പേജിൽ ഡബ്ലിനിൽ നിന്നുള്ള മംഗള കർണാടിക് മ്യൂസിക് സ്കൂൾ ഈ വരുന്ന വെള്ളിയാഴ്ച { ജൂലൈ31ST }വൈകിട്ട് 5 മണിക്ക് ബക്രീദ് ദിന പ്രത്യേക ലൈവ് നടത്തുന്നു ,കോവിഡ് മഹാമാരിയുടെ ഈ കാലയളവിൽ ലോകമെങ്ങുമുള്ള മലയാളികൾക്കായി വ്യത്യസ്തമായ പരിപാടികൾ പ്രശസ്തരായ കലാകാരൻമാർ ലൈവ് ആയിട്ടു അവതരിപ്പിച്ച ഫേസ്ബുക് പ്ലാറ്റഫോം ആണ് ലണ്ടൻ കലാഭവൻറ്റെ “we shall overcome “.

ഈ പ്രത്യേക ദിന പരിപാടിയിൽ സംഗീത വിരുന്നു നയിക്കുന്നത് മംഗള സ്കൂൾ ഓഫ് മ്യൂസിക്കിലെ പ്രധാന അധ്യാപികയും, യൂറോപ്പിലെ പല വേദികളിലും സംഗീത പരിപാടികൾ അവതരിപ്പിച്ചു പ്രേശസ്തയായ മംഗള രാജേഷ് ആണ് , Dr . കെ ഓമനക്കുട്ടി ,പെരുമ്പാവൂർ ശ്രീ രവീന്ദ്രനാഥ് എന്നി പ്രമുഖ സംഗീതജ്ഞരുടെ കീഴിൽ സംഗീതം അഭ്യസിച്ചു, ഓൾ ഇന്ത്യ റേഡിയോയിൽ സ്റ്റാഫ് ആർട്ടിസ്റ്റും ആയിരുന്നു.

മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക് സ്‌റ്റുഡന്റ്സായ ആദിത്യദേവ് ദിപു ,ഈഫ വര്ഗീസ് , ദിവ സ്കറിയ ,ഗ്രേസ് മരിയ ജോസ് എന്നിവരും ചേർന്നാണ് ലൈവ് പ്രോഗ്രാം അവതരിപ്പിക്കുന്നത് .യൂറോപ്പിൽ ജനിച്ചു വളരുന്ന കുട്ടികളായ ഇവർ ,മലയാളം തമിഴ്, ഹിന്ദി ഭാഷകളിൽ ഉള്ള പുതിയതും,പഴയതുമായ ഗൃഹാതരത്വം ഉണർത്തുന്ന മനോഹര ഗാനങ്ങൾ അക്ഷരശുദ്ധിയോടെ പാടി കഴിഞ്ഞ പ്രോഗ്രാമുകളിൽ കഴിവ് തെളിയിച്ചവരാണ്. ഇവർക്കൊപ്പം കീബോര്ഡ് സപ്പോർട്ടുമായ് കവർ സോങ്ങുകളിലൂടെയും ലൈവ് ഷോകളിലൂടെയും സംഗീതത്തിന്റെ മായിക പ്രെപഞ്ചം തീർക്കുന്ന പ്രശസ്തനായ മ്യൂസിഷ്യൻ ശ്രീ ബ്രൗൺ ബാബു ചെങ്ങനാശേരിയും ചേരുന്നു ,

പരിപാടിയുടെ വീഡിയോ ,സൗണ്ട് എഡിറ്റിംഗ് എന്നിവ ഷൈജു ലൈവ് ആണ് നിർവഹിക്കുന്നത്. PLEASE STAY TUNED WITH ” WE SHALL OVERCOME ” on FACEBOOK THIS FRIDAY@5PM

Share this news

Leave a Reply

%d bloggers like this: